തിരുവനന്തപുരം: കുടപ്പനക്കുന്ന് ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്റര്‍ ക്യാംപസില്‍ നില്‍ക്കുന്ന ഏഴ് വിവിധ മരങ്ങളും പാഴ്മരങ്ങളുടെ ശിഖരങ്ങളും ലേലം ചെയ്യുന്നു. ഡിസംബര്‍ 30 ബുധനാഴ്ച രാവിലെ 11 മണിക്ക് ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്റര്‍ ക്യാംപസില്‍ വെച്ചാണ് ലേലം. ആഞ്ഞിലി, മഴമരം, വട്ട, വാക, പ്ലാവ്, ഞാറ എന്നീ ഇനങ്ങളില്‍പ്പെട്ട മരങ്ങളും പാഴ്മരങ്ങളുടെ ശിഖരങ്ങളുമാണ് ലേലം ചെയ്യുന്നത്. ലേലം കൊള്ളുന്ന ആള്‍ മുഴുവന്‍ തുകയും ലേല ദിവസം തന്നെ അടയ്ക്കണം. കൂടാതെ ലേലത്തുകയും അഞ്ച് ശതമാനം വനവികസന നികുതിയും ലേലത്തുകയുടേയും വനവികസന നികുതിയുടേയും 18 ശതമാനം ജി.എസ്.ടിയും കെട്ടിവെക്കേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ ഡോ.റെനി ജോസഫ് അറിയിച്ചു.