മത്സരിച്ച രണ്ടിനങ്ങളിലും ഒന്നാമത് ജില്ലാ  കലോത്സവത്തിൽ താരമായി എം.കെ പ്രത്യുഷ്

മത്സരിച്ച രണ്ടിനങ്ങളിലും ഒന്നാമത് ജില്ലാ കലോത്സവത്തിൽ താരമായി എം.കെ പ്രത്യുഷ്

കോഴിക്കോട്: റവന്യൂ ജില്ലാ കലോത്സവത്തിൽ മത്സരിച്ച രണ്ടിനങ്ങളിലും ഒന്നാം സ്ഥാനം നേടി നരിക്കുനി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി എം.കെ പ്രത്യുഷ്. ജില്ലാ കലോത്സവത്തിലെ തന്റെ ആദ്യ മത്സരത്തിലാണ് ഇരട്ട വിജയത്തിലേക്ക് പ്രത്യുഷ് ആടിക്കയറിയത്. കേരള നടനം, കുച്ചിപ്പുടി എന്നിവയിലാണ് എ ഗ്രേഡോടെ വിജയക്കൊടി പാറിച്ചത്. കലോത്സവത്തിൽ മത്സരിച്ച രണ്ടിനങ്ങളിലും വിജയിക്കാനായതിലുള്ള സന്തോഷവും പ്രത്യുഷ് പങ്കുവെച്ചു. അടുത്ത ദിവസം നടക്കാനിരിക്കുന്ന ഭരതനാട്യ മത്സരം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് പ്രതൃഷ് പറഞ്ഞു. നാട്യശ്രീ സുനീഷ് പാലത്തിന്റെ കീഴിൽ കഴിഞ്ഞ അഞ്ച് വർഷമായി നൃത്തം അഭ്യസിക്കുന്ന പ്രതൃഷ് ദേശീയ – സംസ്ഥാന തലങ്ങളിലും മികവാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയതലത്തിൽ നടന്ന കലാ ഉത്സവത്തിൽ പരമ്പരാഗത നാടോടി നൃത്തം വിഭാഗത്തിൽ നാഗകാളി തെയ്യം അവതരിപ്പിച്ചു. എസ്പിസിയുടെ സംസ്ഥാന തല കലോത്സവത്തിൽ ഓട്ടംതുള്ളലിൽ ഒന്നാം സ്ഥാനവും പ്രത്യുഷിനായിരുന്നു. ഗുരുക്കന്മാരില്ലാതെ യുട്യൂബ് നോക്കിയാണ് തെയ്യവും ഓട്ടൻതുള്ളലും മകൻ സ്വായത്തമാക്കിയതെന്ന് അമ്മ ദിഷ പറഞ്ഞു. നൃത്തം മാത്രമല്ല ചിത്രരചനയിലും കീ ബോർഡിലും താരമാണ് പ്രത്യുഷ്. കലാമണ്ഡലത്തിൽ തുടർപഠനം നടത്തണമെന്നാണ് ആഗ്രഹം. മരക്കാവിൽ പ്രശാന്ത് -ദിഷ ദമ്പതികളുടെ മകനാണ്. പ്രയാഗ് സഹോദരൻ.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *