ബ്രസീലും പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍

ബ്രസീലും പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍

സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരേ ബ്രസീലിന് ഒരു ഗോള്‍ വിജയം. ഉറുഗ്വേയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തി

ദോഹ: ബ്രസീലും പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍. കഴിഞ്ഞ മത്സരത്തില്‍ ബ്രസീല്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനേയും പോര്‍ച്ചുഗള്‍ ഉറുഗ്വേയും തോല്‍പ്പിച്ചാണ് പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്. ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ മിഡ് ഫീല്‍ഡര്‍ കാസമിറയുടെ ഗോളിലാണ് ബ്രസീല്‍ ജയിച്ചു കയറിയത്. പരുക്കേറ്റ് പുറത്തായ നെയ്മറിനെ കൂടാതെയിറങ്ങിയ ബ്രസീലിന് ആദ്യപകുതി അത്ര സുഖകരമല്ലായിരുന്നു. പല മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സ്വിസ് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താനായില്ല. രണ്ടാം പകുതിയില്‍ ആക്രമണത്തിന്റെ മൂര്‍ച്ഛ കൂട്ടിയ ബ്രസില്‍ നിരന്തരം സ്വിസ് ഗോള്‍മുഖത്തേക്ക് ഇരച്ചു കയറി. ഇതിനിടെ 64ാം മിനിട്ടില്‍ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീല്‍ സ്വിസ് ഗോള്‍വല ചലിപ്പിച്ചെങ്കിലും വാറില്‍ വിനീഷ്യസ് ഓഫ്‌സൈഡാണ് തെളിയുകയും ഗോള്‍ നിഷേധിക്കുകയും ചെയ്തു. ഒടുവില്‍ 83-ാം മിനിട്ടില്‍ റോഡ്രിഗോയുടെ പാസില്‍ കാസമിറോയുടെ ഹാഫ് വോളി സ്വിസ് ഗോള്‍ കീപ്പറേയും മറികടന്ന് വലയിലേക്കെത്തുകയായിരുന്നു.

ഇതോടെ രണ്ടു മത്സരങ്ങളും ജയിച്ച് ബ്രസീല്‍ ആറ് പോയിന്റോടെ ഗ്രൂപ്പ് ജിയില്‍ ഒന്നാമതായി. സ്വിറ്റസര്‍ലാന്റ് മൂന്ന് പോയിന്റോടെ രണ്ടാമതാണ്. ബ്രസീലിന്റെ അടുത്ത കളി കാമറൂണിനോടും സ്വിറ്റ്‌സര്‍ലാന്‍ഡിേെന്റത് സെര്‍ബിയയോടുമാണ്. ഈ വിജയത്തോടെ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീല്‍ തോല്‍വി അറിയാതെ 17 മത്സരങ്ങളായി. 1998ലെ ലോകകപ്പില്‍ നോര്‍വെക്കെതിരെയായിരുന്നു ഗ്രൂപ്പ് ഘട്ടത്തിലെ ബ്രസീലിന്റെ അവസാന തോല്‍വി. ബ്രസീലിന്റെ ഗോളി അലിസണ്‍ ബെക്കറിന് ഒരു സേവ് പോലും നടത്തേണ്ടിവന്നിട്ടില്ല. ഈ ലോകകപ്പിലെ ആദ്യ 2 മത്സരങ്ങള്‍ കഴിയുമ്പോള്‍ ഒരു ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് പോലും ബ്രസീലിന് നേരേ വന്നിട്ടില്ല. 1998ല്‍ ജേതാക്കളായ ഫ്രാന്‍സ് ടീമാണ് അവസാനം ഈ നേട്ടം സ്വന്തമാക്കിയത്.

ഗ്രൂപ്പ് എച്ചിലെ മത്സരത്തില്‍ ഉറുഗ്വേയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയത് പോര്‍ച്ചുഗലിനായി ബ്രൂണോ ഫെര്‍ണാണ്ടസാണ് രണ്ടു ഗോളുകളും നേടിയത്. പരുക്കന്‍ കളി പുറത്തെടുത്ത ഉറുഗ്വേക്കെതിരേ രണ്ടാം പകുതിയിലാണ് ഇരു ഗോളഉുകളും പോര്‍ച്ചുഗല്‍ നേടിയത്. 54ാം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്തിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തലവെച്ചു. ബ്രൂണോയുടെ ഷോട്ടാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹെഡ്ഡറാണോ വലയില്‍ കയറിയതെന്നുള്ള സംശയം ജനിപ്പിച്ചെങ്കിലും പോര്‍ച്ചുഗല്‍ മുന്നിലെത്തി. ബ്രൂണോയുടെ പേരിലാണ് ഗോള്‍ കുറിക്കപ്പെട്ടത്. ഗോള്‍ വഴങ്ങിയതോടെ കടുത്ത പ്രതിരോധത്തില്‍ നിന്ന് മാറി ഉറുഗ്വേ ആക്രമണം ശക്തിപ്പെടുത്തി. എന്നാല്‍ അവര്‍ക്ക് ലക്ഷ്യത്തിലേക്കെത്താനായില്ല. ഇന്‍ജുറി ടൈമില്‍ ഗിമിനസിന്റെ ബോക്‌സിനുള്ളലെ ഹാന്‍ഡ് ബോളിന് പോര്‍ച്ചുഗലിന് പെനാല്‍റ്റി ലഭിച്ചു. ബ്രൂണോയ്ക്ക് പിഴയ്ക്കാതിരുന്നപ്പോള്‍ പോര്‍ച്ചുഗല്‍ ലീഡ് രണ്ടായി ഉയര്‍ത്തി വിജയം കൈപ്പിടിയിലൊതുക്കി. പരാജയത്തോടു കൂടി ഉറുഗ്വേ പോയിന്റ് ടേബിളില്‍ അവസാനക്കാരായി.

Share

Leave a Reply

Your email address will not be published. Required fields are marked *