മാഹി: ചാലക്കര രാജീവ് ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളജ് & ഹോസ്പിറ്റലിന്റെ ഗ്രാജുവേഷന്‍ ദിനാചരണവും ഹോസ്റ്റല്‍ – ഹോസ്പിറ്റല്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മഞ്ചക്കല്‍ കക്കാട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി എന്‍.രംഗസ്വാമി നിര്‍വഹിച്ചു. 100 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുക. 110 വിദ്യാര്‍ത്ഥികളാണ് ബിരുദദാന ചടങ്ങില്‍ പങ്കെടുത്തത്. രമേശ് പറമ്പത്ത് എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്പീക്കര്‍ ആര്‍.സെല്‍വം, ഡെ. സ്പീക്കര്‍ പി.രാജവേലു, ഹെല്‍ത്ത് സെക്രട്ടറി യു.ഉദയകുമാര്‍, ഹെല്‍ത്ത് ഡയറക്ടര്‍മാരായ ഡോ: ശ്രീരാമലു, ഡോ: ആര്‍.ശ്രീധരന്‍, റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ്രാജ് മീണ, പ്രിന്‍സിപ്പല്‍ കുബേര്‍സംഖ് സംസാരിച്ചു.