കോളിന്‍ കൂറ്റിയൂര്‍ അവതരിപ്പിച്ചു

കോളിന്‍ കൂറ്റിയൂര്‍ അവതരിപ്പിച്ചു

ലോകോത്തര ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡായ കോളിന്‍ കൂറ്റിയൂര്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. കോഴിക്കോട് കെ.പി.എം ട്രൈപെന്റാ ഹോട്ടലില്‍ വച്ച് ഇന്ന് നടന്ന പ്രൗഢമായ ചടങ്ങില്‍ രാഷ്ട്രീയ, വാണിജ്യരംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. പുതിയ കാലത്തെ വെല്ലുവിളികളെ തികഞ്ഞ ആത്മവിശ്വാസത്തോടെ നേരിട്ട് കൊണ്ട് മുന്‍പോട്ടേക്ക് കുതിക്കുന്ന പുതുതലമുറയെ ഉള്‍ക്കൊണ്ടാണ് ഈ ബ്രാന്‍ഡിന്റെ ‘confidence within’ എന്ന ടാഗ്ലൈന്‍ രൂപം കൊണ്ടത്. ഉയര്‍ന്നു വരുന്ന ഒരു ഗ്ലോബല്‍ ബ്രാന്‍ഡ് എന്ന നിലക്ക്, യുവതലമുറയുടെ കാഴ്ചപ്പാടുകളെയും ആഹ്ലാദനിമിഷങ്ങളെയുമാണ് കോളിന്‍ കൂറ്റിയൂര്‍ പ്രതിനിധീകരിക്കുന്നത്. അതിനുവേണ്ടി ഗുണനിലവാരം, സ്‌റ്റൈല്‍, കംഫര്‍ട്ട്, നൂതനസാങ്കേതികത തുടങ്ങിയവയില്‍ ആഗോളതലത്തിലുള്ള മാനദണ്ഡങ്ങളാണ് ഈ ബ്രാന്‍ഡ് സ്വീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ലോകനിലവാരത്തിലുള്ള ഇന്നര്‍വെയര്‍ കലക്ഷനുകളാണ് ആദ്യഘട്ടത്തില്‍ കോളിന്‍ കൂറ്റ്യൂര്‍ പുറത്തിറക്കുന്നത്. ബ്രേസിയര്‍, പാന്റീസ്, സ്ലിപ്‌സ് എന്നീ വിഭാഗങ്ങളില്‍ സ്ത്രീകള്‍ക്കും ബ്രീഫ്സ്, ട്രങ്ക്‌സ്, വെസ്റ്റ്‌സ് എന്നീ വിഭാഗങ്ങളില്‍ പുരുഷന്‍മാര്‍ക്കുമുള്ള പ്രൊഡക്ടുകളാണ് ഉള്ളത്.

കേരളത്തിലെ ടെക്‌സ്‌റ്റൈല്‍ രംഗത്ത് കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി സജീവസാന്നിധ്യമായ കാലിക്കറ്റ് ഫാബ്രിക്സ് കുടുംബത്തില്‍ നിന്നാണ് കോളിന്‍ കൂറ്റിയൂര്‍ ജന്മമെടുക്കുന്നത്. ഗുണമേന്മയുടെയും സത്യസന്ധതയുടെയും കാര്യത്തില്‍ ഉപഭോക്താക്കളുടെ കൂടെ എന്നും നിലകൊള്ളുന്ന കാലിക്കറ്റ് ഫാബ്രിക്സിന്റെ ബൃഹത്തായതും ശക്തമായതുമായ വിതരണശൃംഖലയും അനുഭവപരിചയവും ഈ പുതിയ ബ്രാന്‍ഡിന് വസ്ത്രവിപണിയില്‍ മുന്‍തൂക്കം നല്‍കുന്നു. മനുഷ്യരേയും പ്രകൃതിയെയും ഒരുപോലെ പരിഗണിക്കുന്ന ഉത്പാദനപ്രക്രിയയാണ് കോളിന്‍ കൂറ്റ്യൂര്‍ പിന്‍പറ്റുന്നത്. അസംസ്‌കൃതവസ്തുക്കളുടെ ശേഖരണം, വസ്ത്രരൂപകല്‍പന, നിര്‍മാണം, പാക്കേജിങ് എന്നിവയിലെല്ലാം പരിസ്ഥിതിക്ക് ദോഷം വരാതിരിക്കാനുള്ള കാര്യങ്ങളില്‍ കമ്പനി പരമാവധി ശ്രദ്ധ ചെലുത്തുന്നുണ്ട്. ലോകനിലവാരത്തിലുള്ള മെഷീനറിയും ഉയര്‍ന്ന പരിശീലനം ലഭിച്ച ജീവനക്കാരുമാണ് പ്രൊഡക്ടുകളെ ഏറ്റവും മികച്ചതാക്കുന്നത്.

തോട്ടത്തില്‍ രവീന്ദ്രന്‍ (എം.എല്‍.എ, കോഴിക്കോട് നോര്‍ത്ത്), ടി.എസ് പട്ടാഭിരാമന്‍ (പ്രസിഡന്റ്, കേരള ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് ഗാര്‍മെന്റ് ഡീലര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ & സി.എം.ഡി, കല്യാണ്‍ സില്‍ക്സ്), എം.പി അഹമ്മദ് (ചെയര്‍മാന്‍, മലബാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്) എന്നിവര്‍ ചേര്‍ന്ന് കോളിന്‍ കൂറ്റിയൂറിന്റെ ബ്രാന്‍ഡും അതിന്റെ ലോഗോയും പ്രകാശനം ചെയ്തു. പുരുഷന്മാര്‍ക്കുള്ള ഇന്നര്‍വെയര്‍ സീരീസ് കാലിക്കറ്റ് ഫാബ്രിക്സിന്റെ എം.ഡിയായ കെ.വി ശിവദാസനും സ്ത്രീകള്‍ക്കുള്ള സീരീസ് രാധ ശിവദാസനും അവതരിപ്പിച്ചു. ലിനു കെ.വി (എം.ഡി, കോളിന്‍ കൂറ്റിയൂര്‍) ബ്രാന്‍ഡിനെ അവതരിപ്പിച്ചു സംസാരിച്ചു. ചടുലവും സന്തോഷം നിറഞ്ഞതുമായ ഒരു ജീവിതശൈലിയെ രൂപപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം ആഗോളതലത്തിലേക്ക് ഈ ബ്രാന്‍ഡിനെ വളര്‍ത്തുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിന് കമ്പനിയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ആയ വൈദ്യനാഥന്‍ .കെ സ്വാഗതവും മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ പോള്‍ .ജെ കൊണത്തപ്പള്ളി നന്ദിയും ആശംസിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *