കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

തലശ്ശേരി: എടക്കാട് പോലിസ് പരിധിയില്‍ ധര്‍മ്മടം മൊയ്തുപാലത്തിനടുത്ത് കഴിഞ്ഞ ഞായറാഴ്ച അതിരാവിലെ കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരണപ്പെട്ടു. കൊളശ്ശേരി കാവുംഭാഗത്തെ ദേവസ്വം പറമ്പില്‍ പ്രണവാ(24) ണ് ഇന്നലെ ഉച്ചയോടെ മരണപ്പെട്ടത്.
പെയിന്റിംഗ് തൊഴിലാളിയാണ്. വീട്ടില്‍ നിന്നും രാവിലെ ബൈക്കില്‍ പറശ്ശിനി മടപ്പുരയിലേക്ക് പോവുന്നതിനിടയില്‍ എതിരേ വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പരുക്കേറ്റ പ്രണവിനെ ഉടന്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികിത്സക്കിടയിലായിരുന്നു മരണം. അച്ഛന്‍: രമേശന്‍. അമ്മ: പ്രസിത. സഹോദരി: അമൃത (വിദ്യാര്‍ത്ഥിനി).

Share

Leave a Reply

Your email address will not be published. Required fields are marked *