കലോത്സവത്തിൽ ‘പുസ്തകങ്ങളുടെ മണം’ വേറിട്ട ദൃശ്യാവിഷ്‌ക്കാരമായി

കലോത്സവത്തിൽ ‘പുസ്തകങ്ങളുടെ മണം’ വേറിട്ട ദൃശ്യാവിഷ്‌ക്കാരമായി

കോഴിക്കോട്:കലോത്സവത്തിൽ യു.പി വിഭാഗം നാടക മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മേമുണ്ട ഹയർസെക്കൻഡറി സ്്കൂൾ. സ്‌കൂളിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ‘പുസ്തകങ്ങളുടെ മണം’ വേറിട്ട ദൃശ്യാവിഷ്‌ക്കാരമായി. ഓരോ രംഗവും നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.
കുട്ടികളുടെ ജീവിതത്തിലേക്ക് കടന്നു വന്ന മൊബൈൽ ഫോൺ എന്ന വില്ലനെക്കുറിച്ചും അവർക്ക് നഷ്ടമാകുന്ന വായനയുടെ ലോകത്തെക്കുറിച്ചും നാടകം പറഞ്ഞു വയ്ക്കുന്നു. വായന ഏറെ ഇഷ്ടപ്പെടുന്ന ഒരു കള്ളന്റെ കഥയിലൂടെ വായനയുടെ പ്രാധാന്യത്തെ തുറന്നു കാട്ടുകയായിരുന്നു നാടകം.
സ്വതന്ത്രമായ ചിന്തകൾക്കും അനുഭവങ്ങൾക്കും അവസരം നിഷേധിച്ചു കുട്ടികളെ നിയന്ത്രിക്കാൻ മുതിർന്നവർ ഒരുക്കിവെക്കുന്ന വേലിക്കെട്ടുകൾ നാടകം പരിഹസിക്കുന്നുമുണ്ട്.
ചന്ദ്രമ ആർ.എസ്, മിലോവ് എം.എ, വേദ വിനോദ്, വൈഗ, ദ്രുപത്.എസ്, ആരാധ്യ എൻ.പി ,ആഷ്മിയ. പി ,ശിവലക്ഷ്മി ബി, യാഷിൻ റാം സി.എം, ഗുരുപ്രണവ് എസ് എന്നീ വിദ്യാർത്ഥികളാണ് വേദിയിൽ നിറഞ്ഞാടിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *