കോഴിക്കോട്: കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍ സംസ്ഥാനത്തെ ഓരോ ജില്ലകളില്‍ നിന്നും തൊഴില്‍രഹിതരായ ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, ഡീസല്‍ മെക്കാനിക്, മെക്കാനിക് അഗ്രികള്‍ച്ചര്‍ മെഷീനറി, മെക്കാനിക്കല്‍ സര്‍വീസിങ് ആന്‍ഡ് അഗ്രോമെഷീനറി, ഫാം പവര്‍ എന്‍ജിനീയറിങ്, മെക്കാനിക്ക് ട്രാക്ടര്‍ എന്നീ ട്രേഡില്‍ കോഴ്‌സ് പാസായവരില്‍ നിന്നും തെരഞ്ഞെടുക്കുന്ന 20 പേര്‍ക്ക് കാര്‍ഷിക യന്ത്ര പ്രവര്‍ത്തനം, അറ്റകുറ്റപ്പണി എന്നിവയില്‍ 20 ദിവസത്തെ പരിശീലനം നടത്തുന്നു. പ്രായപരിധി 18 -35 വയസ്സ്. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് മുന്‍പായി കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്റെ [email protected] എന്ന ഇമെയില്‍ വഴി അപേക്ഷകള്‍ അയക്കേണ്ടതാണ്.അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും മിഷന്റെ 8281200673 നമ്പര്‍ വാട്‌സാപ്പിലൂടെ അല്ലെങ്കില്‍ ഇ-മെയില്‍ വഴി ആവശ്യപ്പെട്ടാല്‍ ലഭിക്കുന്നതാണ് എന്ന് കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍ സി.ഇ.ഒ അറിയിച്ചു.