കൊല്ലം: ഏരൂര്‍ വിളക്കുപാറയില്‍ മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യയുടെ 15 കോടി ചെലവില്‍ നിര്‍മ്മിച്ച മൂല്യവര്‍ദ്ധിത ഇറച്ചി ഉല്‍പ്പന്ന സംസ്‌ക്കരണ പ്ലാന്റ് മൃഗസംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഡിസംബര്‍ മൂന്ന് ശനിയാഴ്ച്ച വൈകുന്നേരം നാല് മണിക്ക് നാടിന് സമര്‍പ്പിക്കും. പുനലൂര്‍ എം.എല്‍.എ പി.എസ് സുപാല്‍, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, മുന്‍മന്ത്രി അഡ്വ. കെ. രാജു തുടങ്ങിയവര്‍ പങ്കെടുക്കും.