മാഹി: ആനവാതുക്കല്‍ വേണുഗോപാലയ ക്ഷേത്രത്തില്‍ ഏകാദശി ഉത്സവത്തിന് കൊടിയേറി. ഡിസംമ്പര്‍ അഞ്ചിന് സമാപിക്കും. ഇന്നലെ ദീപാരാധനയ്ക്ക് ശേഷമാണ് കൊടിയേറ്റം നടന്നത്. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണ നല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു. സംഗീതജ്ഞന്‍ യു. ജയന്‍ മാസ്റ്ററും സംഘവും അവതരിപ്പിച്ച സംഗീത കച്ചേരിയുണ്ടായി. തുടര്‍ന്ന് കളഭം വരവ് നടന്നു: 29ന് വൈകുന്നേരം മഞ്ചക്കല്‍ ശ്രീനാരായണ മഠത്തില്‍ നിന്നും ആരംഭിക്കുന്ന കാഴ്ച്ച വരവ് – എട്ടിന് നൃത്തനൃത്ത്യങ്ങള്‍, 30ന് വൈകുന്നേരം കക്കടവ് കുന്നുമഠത്തില്‍ കളരി ഭഗവതി ക്ഷേത്രത്തില്‍ നിന്നും കാഴ്ച്ച വരവ്, രാത്രി എട്ടിന് വോയ്‌സ് ഓഫ് മാഹി അവതരിപ്പിക്കുന്ന ഗാനമേള.
ഡിസംബര്‍ ഒന്നിന് വൈകുന്നേരം ഏഴിന് വളവില്‍ അയ്യപ്പമഠത്തില്‍ നിന്നും കാഴ്ച വരവ്, തുടര്‍ന്ന് പള്ളൂര്‍ സ്‌ട്രെയ്‌ഞ്ചേര്‍സ് ഡാന്‍സ് ക്രൂ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍, രണ്ടിന് ഏഴ് മണിക്ക് ചെറിയത്ത് മണ്ടോള ക്ഷേത്രത്തില്‍ നിന്നും കാഴ്ച വരവ്, തുടര്‍ന്ന് ഭക്തിഗാനാമൃതം മൂന്നിന് വൈകുന്നേരം കരുവയല്‍ ദേശാവാസികളുടെ കാഴ്ച്ചവരവ് – രാത്രി എട്ടിന് ചാലക്കര തപസ്യ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ട് അവതരിപ്പിക്കുന്ന ഗാനമേള, നാലിന് ഏകാദശി ദിവസം വൈകുന്നേരം രഥോത്സവം – നഗരപ്രദക്ഷിണം അഞ്ചിന് ഉത്സവ സമാപന ദിവസം രാവിലെ 6.30ന് നടക്കുന്ന ഗണപതി ഹോമത്തിന് ശേഷം അഷ്ടമംഗല്യ കാഴ്ച്ചയോടെ ക്ഷേത്രക്കുളത്തില്‍ ആറാട്ട്. തുടര്‍ന്ന് കൊടിയിറക്കത്തോടെ ഒരാഴ്ചക്കാലം നീണ്ടുനിന്ന ഉത്സവം സമാപിക്കും.