ആഷിഫ് അനുസ്മരണ സമ്മേളനം നടത്തി

ആഷിഫ് അനുസ്മരണ സമ്മേളനം നടത്തി

തലശ്ശേരി: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ യുവജന യാത്രയുടെ വേളയില്‍ നമ്മില്‍ നിന്ന് വിട പറഞ്ഞ മുന്‍ എം.എസ്.എഫ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ആഷിഫ് മട്ടാമ്പ്രത്തിന്റെ നാലാം അനുസ്മരണ സമ്മേളനം തലശ്ശേരി പഴയ ബസ്സ്റ്റാന്റില്‍ എം.എസ്.എഫ് തലശ്ശേരി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സാഹിദിന്റെ അധ്യക്ഷതയില്‍ എം.എസ്.എഫ് അഖിലേന്ത്യ പ്രസിഡന്റ് അഹമ്മദ് സാജു ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് റാഷിദ് സബാന്‍ ആഷിഫ് അനുസ്മരണ പ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി അഡ്വ: കെ.എ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് മണ്ഡലം ജന. സെക്രട്ടറി ഷാനിദ് മേക്കുന്ന്, യൂത്ത് ലീഗ് ജില്ലാ സിക്രട്ടറി തസ്‌ലിം ചേറ്റംകുന്ന്, മണ്ഡലം പ്രസിഡന്റ് റഷിദ് തലായി, ജനറല്‍ സെക്രട്ടറി തഫ്‌ലിം മാണിയാട്ട്, എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഷഹബാസ് കായ്യത്ത്, മുസ്‌ലിം ലീഗ് മുനിസിപ്പല്‍ ജന. സെക്രട്ടറി അന്‍വര്‍ ചെറുവക്കര, എസ്.ടി.യു ജില്ല സെക്രട്ടറി സാഹിര്‍ പാലക്കല്‍, വനിത ലീഗ് മണ്ഡലം പ്രസിഡന്റ് ഷെറിന്‍ ചൊക്ലി എന്നിവര്‍ സംസാരിച്ചു. എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി സഫ്‌വാന്‍ മേക്കുന്ന് ട്രഷറര്‍ മാസിന്‍ കായ്യത്ത് നന്ദിയും അര്‍പ്പിച്ചു. ദര്‍വേഷ് ബിലാല്‍, ഷാബു ടി.ടി, ഫസ്‌ലിന്‍ മാഹി, ശിഹാബ് കൈവട്ടം, അദ്‌നാന്‍ സൈദാര്‍പള്ളി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *