മര്‍കസ് ലോ കോളേജ് ഭരണഘടനാ വാരാഘോഷത്തിന് തുടക്കമായി

മര്‍കസ് ലോ കോളേജ് ഭരണഘടനാ വാരാഘോഷത്തിന് തുടക്കമായി

നോളജ് സിറ്റി: കൈതപ്പൊയില്‍ മര്‍കസ് ലോ കോളേജിന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ഭരണഘടനാ വാരാഘോഷത്തിന് തുടക്കം കുറിച്ചു. ഭരണഘടനയെ കുറിച്ച് സംസാരിക്കല്‍ അനിവാര്യമായ പുതിയ കാലത്ത് നിയമ വിദ്യാര്‍ത്ഥികള്‍ക്ക് അവബോധവും പിന്തുണയും നല്‍കുകയാണ് വാരാഘോഷത്തിന്റെ ലക്ഷ്യം. കോഴിക്കോട് ജില്ലാ സ്‌പെഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മജീദ് കൊല്ലത്ത് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും പ്രകടിപ്പിക്കാനും ശ്രമിക്കണമെന്നും അതിന്റെ അനിവാര്യത ദിനംപ്രതി വര്‍ധിച്ച് വരികയാെണന്നും അദ്ദേഹം പറഞ്ഞു. പ്രസ്തുത പരിപാടിയില്‍ ലോ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ അഡ്വ. സമദ് പുലിക്കാട് സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ അഡ്വ. അഞ്ജു എന്‍ പിള്ള അധ്യക്ഷത വഹിച്ചു. അഡ്വ. റഊഫ്, അഡ്വ. ആബിദ, അഡ്വ. ആഷിഖ മുംതാസ്, സുരേഷ് എന്നിവര്‍ സംസാരിച്ചു. ഭരണഘടനാ വാരത്തിന്റെ ഭാഗമായി ഉച്ചക്ക് ശേഷം നടന്ന ഭരണഘടനാ ചര്‍ച്ചയില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകരായ ദീപക് ധര്‍മടം, ടി.എം ഹര്‍ഷന്‍, സനീഷ് എളയിടത്ത്, അബ്ദുല്‍ സമദ്. സി എന്നിവര്‍ ‘കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ ഭരണഘടനാ മാനങ്ങള്‍’ എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു. ഭരണഘടനാ വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് കോമ്പറ്റീഷന്‍, ലേഖന മത്സരം, പവര്‍ പോയ്ന്റ് പ്രസന്റേഷന്‍ മത്സരം എന്നിവ വരും ദിവസങ്ങളില്‍ നടക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *