കോഴിക്കോട്: സംസ്ഥാന വനിതാ കമ്മീഷനും കാലിക്കറ്റ് പ്രസ് ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘പെണ്‍പാതി’ സെമിനാര്‍ 29ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കും. ‘മാധ്യമമേഖലയിലെ പെണ്‍കരുത്തും പിന്‍വിളികളും’ എന്ന വിഷയത്തിലാണ് സെമിനാര്‍. രാവിലെ 10ന് വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി ഉദ്ഘാടനം ചെയ്യും. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത വിഷയം അവതരിപ്പിക്കും. മാധ്യമ പ്രവര്‍ത്തക കെ.കെ ഷാഹിന, അഡ്വ.പി.എം ആതിര (അഭിഭാഷക) തുടങ്ങിയവര്‍ സംസാരിക്കും. വനിത കമീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ സംബന്ധിക്കും. കേരളത്തിലെ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് തൊഴിലിടങ്ങളിലും പുറത്തും വിവേചനരഹിതമായും സുരക്ഷിതമായും ജോലി ചെയ്യാന്‍ സാഹചര്യമൊരുക്കുന്നതിന് ആവശ്യമായ മാറ്റങ്ങളെക്കുറിച്ച് സെമിനാര്‍ ചര്‍ച്ച ചെയ്യുമെന്ന് കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ്ഖാനും സെക്രട്ടറി പി.എസ്. രാകേഷും അറിയിച്ചു. വനിതകള്‍ക്ക് നിലവില്‍ ലഭ്യമായ നിയമപരിരക്ഷയെക്കുറിച്ച് പ്രഭാഷണങ്ങളുണ്ടാകും. അച്ചടി, ഇലക്ട്രോണിക്‌സ്,നവ മാധ്യമങ്ങളില്‍ വനിതകളുടെ സാന്നിധ്യം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സെമിനാര്‍ നടത്തുന്നത്. സെമിനാറില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും ഉള്‍പ്പെടുത്തി സെമിനാറിന്റെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.