കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ജീവജാലകം പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ലേഖനങ്ങള്‍, അനുഭവക്കുറിപ്പുകള്‍, വിജയഗാഥകള്‍, സാഹിത്യരചനകള്‍, ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍ തുടങ്ങിയവ ക്ഷണിക്കുന്നു. ഇവ എഡിറ്റബിള്‍ ഫോര്‍മാറ്റിലും പി.ഡി.എഫ് ആയും നല്‍കേണ്ടതാണ്. ഫോട്ടോകള്‍/ചിത്രങ്ങള്‍ എന്നിവ JPEG രൂപത്തിലാണ് രചനകള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചു നല്‍കേണ്ടതാണ്. മറ്റിടങ്ങളില്‍ പ്രസിദ്ധീകരിച്ചവയോ പ്രസിദ്ധീകരണത്തിനായി നല്‍കിയവയോ ആയിരിക്കരുത്. കൃതികള്‍ 1200 വാക്കുകളില്‍ കവിയരുത്. തിരഞ്ഞെടുക്കപ്പെടുന്ന ലേഖനങ്ങള്‍, അനുഭവക്കുറിപ്പുകള്‍, വിജയഗാഥകള്‍, സാഹിത്യരചനകള്‍, ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍ എന്നിവ പ്രസിദ്ധീകരിക്കും. ഇവ November 30 ന് മുന്‍പ് ലഭ്യമാക്കണമെന്ന് അറിയിക്കുന്നു.