കോഴിക്കോട്: കോമണ്‍വെല്‍ത്ത് ഹാന്റ്‌ലൂം തൊഴിലാളികളുടെ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ കോംട്രസ്റ്റ് അടച്ചുപൂട്ടിയ കാലത്തെ എല്ലാ ആനുകൂല്യങ്ങളും തെഴിലാളികള്‍ക്ക് നല്‍കണമെന്ന വിധി 2017 മാര്‍ച്ച് 31ന് പുറപ്പെടുവിച്ചെങ്കിലും നിയമപ്രകാരമുള്ള ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇത് തൊഴിലാളികളെ സംബന്ധിച്ച് കടുത്ത അനിശ്ചിത്വമാണ്. ബില്ലില്‍ പറഞ്ഞ ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് എപ്പോള്‍ ലഭിക്കുമെന്നോ ആര് നല്‍കുമെന്നോ യാതൊരു വ്യക്തതയില്ല. അതുകൊണ്ട് അടിയന്തിരമായി പരിഗണിക്കേണ്ട ആവശ്യങ്ങളായ ബില്ലില്‍ നിര്‍ദേശിച്ച പ്രകാരമുള്ള കാര്യങ്ങളായ ഭൂമിയും ഫാക്ടറിയും ഉടന്‍ സര്‍ക്കാര്‍ കൈവശപ്പെടുത്തുക, പേയ്‌മെന്റ് കമ്മീഷണറെ അടിയന്തിരമായി നിയമിക്കുക, നശിച്ചുക്കൊണ്ടിരിക്കുന്ന പൈതൃക കെട്ടിടങ്ങള്‍ സംരക്ഷിക്കുക, ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ അവാര്‍ഡ് അനുസരിച്ചുള്ള വേതന കുടിശ്ശിക ഉടനെ തൊഴിലാളികള്‍ക്ക് നല്‍കുക, അടിയന്തിരമായി കമ്പനി തുറന്നു പ്രവര്‍ത്തിച്ച് അവശേഷിക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്ക് ജോലി നല്‍കുവാനുള്ള നടപടി സ്വീകരിക്കുക, കമ്പനി തുറന്നു പ്രവര്‍ത്തിക്കുന്നതു വരെ തൊഴിലാളിക്ക് ഗവണ്‍മെന്റ് താല്‍ക്കാലിക ജോലി നല്‍കുക, ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ധനസഹായം വര്‍ധിപ്പിക്കുക, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ലഭിക്കുവാനുള്ള നടപടി സ്വീകരിക്കുക, കാലാവധി കഴിഞ്ഞു പിരിഞ്ഞ തൊഴിലാളികളുടേയും മരണപ്പെട്ട തൊഴിലാളികളുടേയും ആനുകൂല്യങ്ങള്‍ നല്‍കുകയും അവരുടെ ആശ്രിതര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുക എന്നിവയില്‍ വിശദമായ ചര്‍ച്ച ചെയ്യുന്നതിന് തൊഴിലാളി പ്രതിനിധികളേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തിയുള്ള ഒരു മീറ്റിങ് വിളിച്ചു ചേര്‍ത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കണം. പ്രശ്‌ന പരിഹാരം ഉണ്ടാകാത്ത പക്ഷം സമരം ശക്തമായി തുടരുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. കേരള ഗവണ്‍മെന്റ് നീതിപൂര്‍വവും നിയമപരമായ ബാധ്യത നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. എം. രാജന്‍ (ഐ.എന്‍.ടി.യുസി അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റിയംഗം),ബി.എം.എസ് പ്രസിഡന്റ് പി. ശശിധരന്‍, ബിജു ആന്റണി (ജെ.എല്‍.യു), ബി.കെ പ്രേമന്‍ (ബി.ജെ.പി), ഇ.സി സതീശന്‍ (എ.ഐ.ടി.യു.സി) എന്നിവര്‍ സംബന്ധിച്ചു.