കൊല്ലം: ഏരൂരിലെ മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യയുടെ മീറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി പ്ലാന്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. മാംസ സംസ്‌കരണത്തിന്റെ പ്രാധാന്യവും മൂല്യവര്‍ധിത മാംസനിര്‍മാണ ടെക്‌നോളജിയും എന്ന വിഷയത്തിലാണ് സെമിനാര്‍. ഡിസംബര്‍ മൂന്ന് ശനിയാഴ്ച നടക്കുന്ന സെമിനാറില്‍ സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍ എന്നിവര്‍ക്കും പങ്കെടുക്കാം. സെമിനാറിനോടനുബന്ധിച്ച് sustainable meat production, advancements in processing of muscle foods, recent developments in meat packaging and storage, novel value added meat products എന്നീ വിഷയങ്ങളില്‍ വാചകങ്ങള്‍ ആയോ പോസ്റ്റര്‍ ആയോ 350 വാക്കില്‍ കുറയാതെ പ്രസന്റേഷന്‍ പേപ്പറും സെമിനാറിനോടനുബന്ധിച്ച് അവതരിപ്പിക്കാം.
1. സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 29ന് മുമ്പ് താഴെ കാണുന്ന ഗൂഗിള്‍ ഫോം രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്.
https://forms.gle/8wncehTeGHAiYJT49
2. പ്രസന്റേഷന്‍ പേപ്പര്‍ അവതരിപ്പിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 29ന് മുമ്പ് താഴെ കാണുന്ന ലിങ്കില്‍ കയറി പേപ്പര്‍ സമര്‍പ്പിക്കേണ്ടതാണ്.
https://forms.gle/WEXz5GmJRxkAGRNGA