കോഴിക്കോട്: ഇന്ത്യയിലെ ഫുട്ബോള്‍ പ്രേമികളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഇന്ത്യാസ് ഡ്രീം യാത്ര സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2034ല്‍ ഫിഫ വേള്‍ഡ്കപ്പ് ഫൈനലില്‍ ഇന്ത്യ കളിക്കണമെന്ന് ആഗ്രഹിക്കുന്ന കേരളത്തിലുടനീളമുള്ള ഫുട്ബോള്‍ ആരാധകരുടെ അഭിപ്രായങ്ങളും ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്ന വേള്‍ഡ് കപ്പിന്റെ ഓരോ നാട്ടിലെ ആവേശവും നാട്ടിലെ കായിക താരങ്ങളെ പരിചയപ്പെടാനും
വേണ്ടിയാണ് യാത്ര. ഡിസംബര്‍ ഒമ്പതിന് കാസര്‍കോട് നിന്നാരംഭിക്കുന്ന യാത്ര 2023 ജനുവരിയില്‍ മലബാറില്‍ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്മാന് സുഹൈല്‍ ഖാന്, കണ്‍വീനര്‍ മഗേഷ്, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ബിജുരാഗമാലിക എന്നിവര്‍ സംബന്ധിച്ചു.