സോളാര്‍ പീഡന കേസ്; അടൂര്‍ പ്രകാശിനെ കുറ്റവിമുക്തനാക്കി സി.ബി.ഐ റിപ്പോര്‍ട്ട്

സോളാര്‍ പീഡന കേസ്; അടൂര്‍ പ്രകാശിനെ കുറ്റവിമുക്തനാക്കി സി.ബി.ഐ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ അടൂര്‍ പ്രകാശ് എം.പിക്ക് സി.ബി.ഐയുടെ ക്ലീന്‍ ചിറ്റ്. പരാതിക്ക് അടിസ്ഥാനമില്ലെന്ന് കാണിച്ച് സി.ബി.ഐ തിരുവനന്തപുരം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

വന്‍ വിവാദമായ സോളാര്‍ ലൈംഗിക പീഡന കേസില്‍ ഇത് രണ്ടാമത്തെ നേതാവിനാണ് സി.ബി.ഐ ക്ലീന്‍ ചിറ്റ് നല്‍കുന്നത്. നേരത്തെ ഹൈബി ഈഡന്‍ എം.പിക്കെതിരായ ആരോപണങ്ങളും തള്ളി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തില്‍ വെച്ച് മന്ത്രിയായിരിക്കെ പ്രകാശ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. വിമാന ടിക്കറ്റ് അയച്ച് ബംഗ്ലൂരുവിലേക്ക് ക്ഷണിച്ചുവെന്നും പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു. ആരോപണങ്ങള്‍ക്ക് യാതൊരു തെളിവും പരാതിക്കാരിക്ക് ഹാജരാക്കാനായില്ലെന്നാണ് സി.ബി.ഐ വിലയിരുത്തല്‍.
ബംഗ്ലൂരൂവില്‍ അടൂര്‍ പ്രകാശ് റൂമെടുക്കുകയോ ടിക്കറ്റ് അയച്ചുകൊടുക്കുകയോ ചെയ്തിട്ടില്ല. ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും ഇല്ല. അടിസ്ഥാന രഹിതങ്ങളായ ആരോപണങ്ങള്‍ ചേര്‍ത്ത് കെട്ടിച്ചമച്ച പരാതിയാണിതെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.

പീഡന കേസില്‍ തെളിവില്ലെന്ന് കണ്ടെത്തി ഹൈബി ഈഡന്‍ എം.പിക്ക് സിബിഐ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് എം.എല്‍.എ ഹോസ്റ്റലിലേക്ക് വിളിച്ച് വരുത്തി ഹൈബി ഈഡന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു സോളാര്‍ കേസ് പ്രതിയുടെ പരാതി. പരാതിക്കാരിയെ കൂട്ടി എം.എല്‍.എ ഹോസ്റ്റലിലെ നിളാ ബ്ലോക്കില്‍ 32ാം മുറിയില്‍ സി.ബി.ഐ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ജീവനക്കാരുടെ മൊഴിയെടുത്തെങ്കിലും കേസ് മുന്നോട്ട് കൊണ്ടുപോകാനാകും വിധം തെളിവുകളൊന്നും കിട്ടിയില്ലെന്നും കൂടുതലൊന്നും പരാതിക്കാരിക്ക് നല്‍കാനായില്ലെന്നുമാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *