കോഴിക്കോട്: അര നൂറ്റാണ്ട് കാലം റോട്ടറിയില്‍ സേവനമനുഷ്ഠിച്ചതിന് മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണറായിരുന്ന ഡാരിയസ് മാര്‍ഷലിന് റോട്ടറി കാലിക്കറ്റ് ബീച്ചിന്റെ ആദരവ്. റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ പ്രമോദ് നായനാര്‍ മുഖ്യതിഥിയായി. റോട്ടറി പ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ഡാരിയസ് മാര്‍ഷലെന്ന് പ്രമോദ് നായനാര്‍ പറഞ്ഞു. റോട്ടറി ഫൗണ്ടേഷനിലേക്ക് 17,000 ഡോളര്‍ ഇതിനകം ഡാരിയസ് മാര്‍ഷല്‍ സംഭവന ചെയ്തതായി അദ്ദേഹം പറഞ്ഞു. ദി ഗെയ്റ്റ് വെ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ റോട്ടറി കാലിക്കറ്റ് ബീച്ച് പ്രസിഡന്റ് ബിപിന്‍ അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇലക്റ്റ് ഡോ. സേതു ശിവശങ്കര്‍, മുന്‍ റോട്ടറി ഗവര്‍ണര്‍ ഡോ. രാജേഷ് സുഭാഷ്, പി.ഡി.ജി ഡോ. സി.എം അബൂബക്കര്‍, അസി. ഗവര്‍ണര്‍ ക്യാപ്റ്റന്‍ ഹരിദാസ്, ഡി.ഡി.സി അഡ്വ. വി.പി രാധാകൃഷ്ണന്‍, അഡ്വ. പി.എം ഹാരിസ്, എം. പ്രകാശ്, സി.എം പ്രദീപ് കുമാര്‍, പ്രജിത്ത് ജയപാല്‍, കെറ്റി മാര്‍ഷല്‍, റോട്ടറി കാലിക്കറ്റ് ബീച്ച് സെക്രട്ടറി ദിനേശ് നടരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഡാരിയസ് മാര്‍ഷലിന്റെ 89ാം ജന്മദിനവും ആഘോഷിച്ചു. വിവിധ റോട്ടറി ക്ലബ്ബുകളും പൊന്നാട അണിയിച്ച് അദ്ദേഹത്തെ ആദരിച്ചു.