ചെറുവാടി: നവംബര്‍-26 ഇന്ത്യന്‍ ഭരണഘടനാ ദിനത്തോടാനുബന്ധിച്ച് എന്‍.സി.പി തിരുവമ്പാടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചാലിയാര്‍ പുഴയില്‍ വെച്ച് നടത്തിയ റിവര്‍ ക്യാംപ് ശ്രദ്ധേയമായി. ക്യാംപ് കേരള വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചാലിയാര്‍ ടൂറിസവുമായി ബന്ധപ്പെട്ട് കൊണ്ട് നിയമപരമായ എല്ലാവിധ സഹായങ്ങളും ചെയ്ത് തരാമെന്നും ചാലിയാറിന്റെ ടൂറിസ സാധ്യതകള്‍ അനന്തമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ചുകൊണ്ട് സര്‍ക്കാരിന്റെ നിയമപരമായ എല്ലാ അനുമതിയും ചാലിയാര്‍ ജല ടൂറിസത്തില്‍ വാങ്ങിത്തരാന്‍ വേണ്ടി പരിശ്രമിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് ഗുലാം ഹുസയിന്‍ കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. എന്‍.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, എന്‍.സി.പി സംസ്ഥാന സെക്രട്ടറി ഷാജി ചെറിയാന്‍, എന്‍.സി.പി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.പി ജോയി, വിജയന്‍ മലയില്‍, യൂസുഫ് പുതുപ്പാടി, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങള്‍ ആയ അഡ്വ. പി. ചാത്തുകുട്ടി, പി.ടി അസയില്‍ കുട്ടി, റസാക്ക് കൊടിയത്തൂര്‍, പി.ആര്‍ സുനില്‍ സിങ്ങ്, പ്രേമന്‍ മുത്തേരി, ആലി കെ.സി, ഉസ്മാന്‍ ചെറുവാടി, കെ.സി അബ്ദുല്‍ മജീദ്, ടി.കെ സാമി, സത്താര്‍ കൊളക്കാടന്‍, രവി മാസ്റ്റര്‍ ചെറുവാടി, റഹ്‌മത്ത്, സണ്ണി കാരി കൊമ്പില്‍, പറശ്ശേരി, ടി.ജെ റോയി, സുബ്രഹ്‌മണ്ണ്യന്‍ കുന്തന്‍ തൊടിക, സലീം ചെമ്പന്‍, റഹ്‌മത്ത് പുതുപ്പാടി എന്നിവര്‍ സംസാരിച്ചു.