കൊച്ചി: രാജ്യത്തെ സംസ്ഥാന സര്‍ക്കാരുകള്‍ വന്‍ കടത്തിലാണ്. അതുപോലെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണ്. അതുപോലെ നിരവധി പ്രശ്‌നങ്ങള്‍ നമ്മള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളെ മറികടക്കണമെങ്കില്‍ പ്രൊഫഷണലായ സമീപനം ആവശ്യമാണ്. അതിനാല്‍ രാഷ്ട്രീയത്തില്‍ പ്രൊഫഷണലുകളെ ആവശ്യമുള്ള കാലമാണിതെന്ന് ശശി തരൂര്‍ എം.പി. ചുവപ്പ് നാട അഴിച്ച് നാടിനെ രക്ഷിക്കാന്‍ സമയമായി എന്ന് അദ്ദേഹം പറഞ്ഞു.
പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തത് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ആണ്. പ്രൊഫഷണലുകളുടെ കൂട്ടായ്മ പ്രതീക്ഷ നല്‍കുന്നതാണെന്ന് കെ. സുധാകരന്‍ പറഞ്ഞു. പ്രൊഫഷണലുകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് നല്ലതാണെന്ന് കോണ്‍ഗ്രസ് കരുതുന്നു. വിവിധ വിഷയങ്ങളില്‍ ഇടപെട്ട് ജനത്തെ ബോധവല്‍കരിക്കാന്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. കൊവിഡ് സമയത്തുള്‍പ്പെടെ ഇത് വ്യക്തമായതാണ്. ഉയര്‍ന്നുവരുന്ന വെല്ലുവിളികളോട് ഇടപെടാന്‍ പ്രൊഫഷണലുകള്‍ പ്രാപ്തരാണ്. അതിനുള്ള നേതൃപരമായ പങ്ക് വഹിക്കുന്നവരെ കെ.പി.സി.സി അഭിനന്ദിക്കുന്നു. നിങ്ങള്‍ക്കൊപ്പം കെ.പി.സി.സി ഉണ്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു.