മാഹിയില്‍ നാഗലിംഗമരം പൂവണിഞ്ഞു

മാഹിയില്‍ നാഗലിംഗമരം പൂവണിഞ്ഞു

മാഹി: മാഹി മലയാള കലാഗ്രാമത്തിന്റെ വിശാലമായ മുറ്റത്തെ കൂറ്റന്‍ നാഗലിംഗമരം പൂവണിഞ്ഞു. നാഗലിംഗപുഷ്പത്തിന്റെ ശാസ്ത്രിയ നാമം ‘കൂറോപ്പിറ്റ ഗിയാനന്‍സിസ് ‘ എന്നാണ്. തവിട്ടു നിറമുള്ള പീരങ്കിയുണ്ട പോലുള്ള കായകള്‍ ഉള്ളതിനാല്‍ കെനാന്‍ ബാള്‍ട്രീ എന്നാണ് ഇംഗ്ലീഷില്‍ പറയുക. കേസരങ്ങള്‍ വളഞ്ഞ് ഒരു നാഗത്തിന്റെ ഫണരൂപം ഉള്ളതിനാലാണ് നാഗലിംഗപുഷ്പം എന്നു വിളിക്കുന്നത് ‘ ശിവക്ഷേത്രങ്ങളില്‍ ഇവയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത് ഗുരു സന്ദര്‍ശനവേളയില്‍ ഇരിക്കാറുള്ള സ്ഥലത്ത് ഈ മരം ഇന്നും നിലനില്‍ക്കുന്നുണ്ട്. രക്തസമ്മര്‍ദ്ദം, മലേറിയ മുതലായ രോഗങ്ങള്‍ക്കുള്ള ആയുര്‍വേദ ഔഷധങ്ങളില്‍ ഇവ ചേര്‍ക്കുന്നുണ്ട്. ബുദ്ധക്ഷേത്രങ്ങളിലും ഇവയ്ക്ക് പ്രാധാന്യമുണ്ട്.
പൂവിന് ഒരു പ്രത്യേകതരം പരിമളമാണെങ്കിലും കായകള്‍ക്ക് അത്രനല്ല ഗന്ധമല്ല. പുതുച്ചേരി സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണിത്.

Share

Leave a Reply

Your email address will not be published. Required fields are marked *