നാദാപുരം: ജനകീയാസൂത്രണം 2022/23 പ്രൊജക്റ്റ് നമ്പര്‍ 139/22 നമ്പര്‍ പ്രകാരം 4 എസ്.സി വിഭാഗം പ്രൊഫഷണല്‍ കോഴ്സിനു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു. 2,40,000 രൂപ വകയിരുത്തി ആധുനിക സംവിധാനങ്ങള്‍ ഉള്ള ലാപ്പ് ടോപ്പ് സര്‍ക്കാര്‍ ജെം പോര്‍ട്ടലില്‍ നിന്നാണ് വാങ്ങിയത്. ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള ലാപ്പ്ടോപ് പഠിക്കുന്ന കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ്.
ലാപ്പ് ടോപ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍, ജനീദ ഫിര്‍ദൗസ്, മെംബര്‍ വാസു പുതിയ പറമ്പത്ത്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, നിര്‍വഹണ ഉദ്യോഗസ്ഥന് അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന് എന്നിവര്‍ സംസാരിച്ചു.