കൊറോണ ബാധിച്ച് മരിച്ച നാല് മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു

കൊറോണ ബാധിച്ച് മരിച്ച നാല് മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു

പുതുച്ചേരി: കൊറോണ ബാധിച്ച് മരിച്ച നാല് മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. പുതുച്ചേരി ഫോട്ടോഗ്രാഫര്‍ പട്ടാമ്പിരാമന്‍ തന്റെ കൊറോണ കാലത്ത് എടുത്ത ഫോട്ടോ പ്രദര്‍ശനത്തിലൂടെ സ്വരൂപിച്ച രണ്ട് ലക്ഷം രൂപയാണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം വിതരണം ചെയ്തത്. പുതുച്ചേരി പൊതുമരാമത്ത് മന്ത്രി കെ. ലക്ഷ്മി നാരായണ്‍ ആണ് തുക കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തത്. സീനിയര്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് പട്ടാമ്പിരാമന്‍, പുതുച്ചേരി സ്റ്റേറ്റ് ഇന്റഗ്രേറ്റഡ് ജേണലിസ്റ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ദയാലന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *