സ്ത്രീ സംരക്ഷണ നിയമങ്ങൾ  പരിശീലന ക്ലാസ് സംഘടിപ്പിച്ചു

സ്ത്രീ സംരക്ഷണ നിയമങ്ങൾ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

കോഴിക്കോട്:ഫാറൂഖ് ട്രെയിനിങ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെയും, വുമൺ ഡെവലപ്‌മെന്റ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര സ്ത്രീ ആക്രമണ നിർമാർജന ദിനത്തോടനുബന്ധിച്ച് സ്ത്രീ സംരക്ഷണ നിയമങ്ങൾ എന്ന വിഷയത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ വനിത ശിശു വികസന ഓഫീസർ അബ്ദുൽബാരി ഉദ്ഘാടനം നിർവഹിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. ടി മുഹമ്മദ് സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ത്രീ സംരക്ഷണ നിയമങ്ങൾ എന്ന വിഷയത്തിൽ ജില്ലാ വനിത ശിശു വികസന ഓഫീസർ അബ്ദുൽബാരി ക്ലാസ് എടുത്തു. തുടർന്ന് സഖി വൺ സ്റ്റോപ്പ് സെന്റർ അഡ്മിനിസ്‌ട്രേറ്റർ അർച്ചന, കേസ് വർക്കർ ശ്രുതി എന്നിവർ വിവിധ വിഷയങ്ങളിലായി ക്ലാസിന് നേതൃത്വം നൽകി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫസീൽ അഹമ്മദ് , ഗവേഷണ വിദ്യാർത്ഥി മഞ്ജുഷ, നസ്മിന, കൈലാസ് നാഥ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഫാറൂഖ് ട്രെയിനിങ് കോളേജ് ഐ.ക്യു.എ.എസി യുടെ കീഴിൽ ഗവേഷണത്തെ സമൂഹത്തിലേക്കെത്തിക്കുക (REACH )എന്ന പദ്ധതിയുടെ ഭാഗമായി എം.എഡ് വിദ്യാർത്ഥി മർഫിയ ബീഗം തയ്യാറാക്കിയ സ്ത്രീ സുരക്ഷക്കായുള്ള വകുപ്പുകൾ (Provisions for Women Protection) എന്ന കൈപുസ്തകം പ്രകാശനം ചെയ്തു. വിമൻ ഡെവലപ്പ്മന്റ് സെൽ കോർഡിനേറ്റർ ഇർഷാന ഷഹനാസ് സ്വാഗതവും അഭിലാഷ് കൈനിക്കര നന്ദിയും രേഖപ്പെടുത്തി. വളണ്ടിയർ കോഡിനേറ്റർസ് അപർണ,ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽക

Share

Leave a Reply

Your email address will not be published. Required fields are marked *