വെയ്ല്‍സിനെ ഞെട്ടിച്ച് ഇറാന്‍

വെയ്ല്‍സിനെ ഞെട്ടിച്ച് ഇറാന്‍

ദോഹ: ലോകകപ്പിലെ അട്ടിമറി വിജയങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ വെയില്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇറാന്‍ ശക്തമായി തിരിച്ചെത്തിയത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പരാജയം നുണഞ്ഞ ഇറാന് ഈ വീജയം ആത്മവിശ്വാസം കൂട്ടുമെന്നതില്‍ സംശയമില്ല. സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് നേടിയ രണ്ട് ഗോളിനാണ് ഇറാന്‍ ജയിച്ചത്. റൗസ്ബെ ചെഷ്മി, റമിന്‍ റസായേന്‍ എന്നിവരാണ് ഇറാന്റെ ഗോളുകള്‍ നേടിയത്. 85ാം മിനിട്ടില്‍ വെയ്ല്‍സ് ഗോള്‍ കീപ്പര്‍ വെയ്ന്‍ ഹെന്നസിക്ക് ബോക്സിന് പുറത്തുവച്ച് ഇറാന്‍ താരം തരേമിയെ ഫൗള്‍ ചെയ്തതിന് ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായി. പിന്നാലെ ഇറാന്‍ ആക്രമണം ശക്തമാക്കി. വിജയത്തോടെ ഇറാന്‍ പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാമതെത്തി. ഒരു മത്സരം സമനിലയിലാവുകയും ഒരു മത്സരം തോല്‍ക്കുകയും ചെയ്ത വെയ്ല്‍സിന്റെ ലോകകപ്പിലെ മുന്നോട്ടുള്ള സാധ്യതകള്‍ ഏറെക്കുറേ അസ്തമിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *