‘വിഴിഞ്ഞത്തെ സംഘര്‍ഷം രാജ്യശ്രദ്ധ കിട്ടാന്‍’; മന്ത്രി വി. ശിവന്‍കുട്ടി

‘വിഴിഞ്ഞത്തെ സംഘര്‍ഷം രാജ്യശ്രദ്ധ കിട്ടാന്‍’; മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘര്‍ഷം മനഃപൂര്‍വം ഉണ്ടാക്കുന്നതെന്ന് മന്ത്രി വി.ശിവന്‍കുട്ടി. രാജ്യശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് സമരം നടത്തുന്നതെന്നും സമരം നടത്തുന്നവരില്‍ തന്നെ വ്യത്യസ്ത ചേരികളുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ്. ഒരിക്കലും നടത്താന്‍ കഴിയാത്ത ആവശ്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ ചര്‍ച്ചക്ക് വരുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. അതേസമയം, തുറമുഖ നിര്‍മ്മാണം വീണ്ടും തുടങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിനെതിരേ വിഴിഞ്ഞം തീരവാസികളുടെ ചെറുത്ത് നില്‍പ്പ് തുടരുകയാണ്. പദ്ധതിയെ എതിര്‍ക്കുന്ന ഒരു വിഭാഗവും അനുകൂലിക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. നിര്‍മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാര്‍ വാഹനത്തിന് മുന്നില്‍ കിടന്നും പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന് നിര്‍മാണ സാമഗ്രികളുമായി എത്തിയ ലോറികള്‍ പദ്ധതി പ്രദേശത്തേക്ക് കടക്കാന്‍ കഴിയാതെ മടങ്ങിപ്പോയി.

 

Share

Leave a Reply

Your email address will not be published. Required fields are marked *