ഭരണഘടന ശിൽപികളെ അനുസ്മരിച്ചു

കോഴിക്കോട്: ഭരണഘടന ദിനാചരണത്തിന്റെ ഭാഗമായി ഭരണഘടനാ ശിൽപി ഡോ.ബി.ആർ അംബേദ്കറെ ഡോ.അംബേദ്കർ പീപ്പിൾസ് ഫെഡറേഷൻ ഉത്തരമേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ അനുസ്മരിക്കുകയും ഫോട്ടോയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.
പട്ടിക വിഭാഗ സംവരണം ഭരണഘടനയുടെ 9-ാം ഷെഡ്യൂൾഡിൽ ഉൾപ്പെടുത്താൻ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വകുപ്പ് മന്ത്രിമാർക്കും നിവേദനം നൽകുവാൻ തീരുമാനിച്ചു.
അഡ്വ.പുഷ്പ കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് രാമദാസ് വേങ്ങേരി ഉദ്ഘാടനം ചെയ്തു. ഗോവിന്ദൻ എടക്കര, രാഘവൻ ചീമേനി, സുബ്രഹ്മണ്യൻ ഐക്കരപടി, കെ.വി സുരേന്ദ്രൻ, ടി.വി.ബാലൻ പുല്ലാളൂർ, ലില്ലി സുനീഷ് എന്നിവർ സംസാരിച്ചു. പി.ടി.സോഭ സ്വാഗതവും റജിൽ ചേവരമ്പലം നന്ദിയും പ
ഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *