ഫറോക്ക്: കരുവന്‍തിരുത്തി സര്‍വീസ് സഹകരണ ബാങ്കും ഡോ.ഹൈമ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി ആരംഭിക്കുന്ന ഫാംറോക്ക് ഗാര്‍ഡന്റേയും വൈക്കം മുഹമ്മദ് ബഷീര്‍ പാര്‍ക്കിന്റേയും ഉദ്ഘാടനം 28ന് വൈകീട്ട് അഞ്ച് മണിക്ക് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കുമെന്ന് കരുവന്‍തിരുത്തി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം ബഷീറും ഡോ. ഹൈമ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എം.ബാബുരാജും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഢി ഐ.എ.എസ് മുഖ്യാതിഥിയാകും. പ്രസിഡന്റ് കെ.എം ബഷീര്‍ സ്വാഗതം പറയും. ബാങ്ക് സെക്രട്ടറി കെ.ഖാലിദ് ഷമീം റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കളായ അനീസ് ബഷീര്‍, ഷാഹിന ബഷീര്‍ എന്നിവര്‍ അതിഥികളായി സംബന്ധിക്കും.
വയലോരം ഹാള്‍ നടന്‍ മാമുക്കോയയും വയല്‍പ്പടി ഓഡിറ്റോറിയം രാമനാട്ടുകര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ റഫീഖും ഓഫിസ് ഉദ്ഘാടനം ജോയിന്റ് രജിസ്ട്രാര്‍ ബി. സുധയും ഫിഷ് ക്യാമ്പസ് ഉദ്ഘാടനം ഫറോക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍.സി അബ്ദുള്‍ റസാഖും ഫണ്‍മാര്‍ട്ട് ഉദ്ഘാടനം ബേപ്പൂര്‍ ഡെവലപ്‌മെന്റ് മിഷന്‍ ചെയര്‍മാന്‍ എം. ഗിരീഷും ഹൈമ ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്റര്‍ കെ. അബൂബക്കറും വൈക്കം മുഹമ്മദ് ബഷീര്‍ പ്രതിമ അനാച്ഛാദനം മാതൃഭൂമി മാനേജിങ് എഡിറ്ററും ചെയര്‍മാനുമായ പി.വി ചന്ദ്രനും ഫാംറോക്ക് ലോഗോ പ്രകാശനം നമ്മള്‍ ബേപ്പൂര്‍ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ടി.രാധാഗോപിയും ഫാംറോക്ക് ഗാര്‍ഡന്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ഉമ്മര്‍ പാണ്ടികശാലയും ഗോപുരം (ഏറുമാടം) ഉദ്ഘാടനം ഉത്തരവാദിത്വ ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാറും നിര്‍വഹിക്കും.
ശില്‍പ്പികളെ മുന്‍ എം.എല്‍.എ വി.കെ.സി മമ്മദ് കോയ ആദരിക്കും. രാഷ്ട്രീയ-സാമൂഹിക-സഹകരണ രംഗത്തെ വ്യക്തിത്വങ്ങള്‍ ആശംസകള്‍ നേരും. മാനേജിങ് ട്രസ്റ്റി എം.ബാബുരാജ് നന്ദി പറയും. തുടര്‍ന്ന് പ്രശസ്ത സൂഫി സംഗീതജ്ഞന്‍ സമീര്‍ ബിന്‍സി അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും. സഹകരണ മേഖലയില്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന പാര്‍ക്കാണിതെന്നും പ്രോജക്ടില്‍ ലഭിക്കുന്ന ലാഭ വിഹിതത്തിന്റെ നിശ്ചിത ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിക്കുമെന്ന് കെ.എം ബഷീര്‍ കൂട്ടിച്ചേര്‍ത്തു. ബാങ്ക് വൈസ് പ്രസിഡന്റ് എന്‍.രാജീവന്‍, ഡയരക്ടര്‍മാരായ ഇല്യാസ്. എന്‍, മൊയ്തീന്‍ കോയ എന്നിവരും വാര്‍ത്താസമ്മേശനത്തില്‍ സംബന്ധിച്ചു.