കോഴിക്കോട്: പൊതുപ്രവര്‍ത്തകന്റെ ലക്ഷ്യം ജനങ്ങളേയും പൊതുസമൂഹത്തേയും സേവിക്കലായിരിക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ പറഞ്ഞു. പൊതുപ്രവര്‍ത്തന രംഗത്ത് 50 വര്‍ഷം പിന്നിട്ട കുറ്റിയില്‍ ഗംഗാധരനെ ആദരിക്കുന്നതിനായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും സംഘടിപ്പിച്ച ‘സ്‌നേഹ സദസ്സ് ‘ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുപ്രവര്‍ത്തകനെ നിലനിര്‍ത്തുന്നത് ജനങ്ങളുമായുള്ള ബന്ധവും സഹവാസവുമാണെന്നും അത് ജനങ്ങള്‍ തിരിച്ചറിയുമ്പോഴാണ് അംഗീകാരം ലഭിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സംഘാടക സമിതി പ്രസിഡന്റ് പി.ഐ അജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ രമേശ് ചെന്നിത്തല കുറ്റിയില്‍ ഗംഗാധരനെ പൊന്നാട അണിയിച്ച് ആദരിച്ചു. ബന്ധങ്ങളുടെ ഊഷ്മളത നിലനിര്‍ത്തി പച്ചപ്പ് കാത്തുസൂക്ഷിക്കാന്‍ പൊതുപ്രവര്‍ത്തകന്‍ ശ്രദ്ധിക്കണമെന്ന് എം.കെ.രാഘവന്‍ എം.പി. പ്രശസ്തി പത്രം നല്‍കികൊണ്ട് പറഞ്ഞു. എന്‍. സുബ്രമണ്യന്‍, കണ്ടിയില്‍ ഗംഗാധരന്‍ , വി.വിശ്വനാഥന്‍ മാസ്റ്റര്‍, ജി.സി പ്രശാന്ത് കുമാര്‍ , കെ.സി. ശോഭിത, പി.എം ചന്ദ്രന്‍ , കെ.പി പുഷ്പരാജ്, വിശ്വനാഥന്‍ പുതുശ്ശേരി, എ. അബൂബക്കര്‍ , മുരളി കച്ചേരി, രമേശ് അമ്പലക്കോത്ത്, പി.ടി.സന്തോഷ് കുമാര്‍, സി. പ്രേമവല്ലി എന്നിവര്‍ പ്രസംഗിച്ചു. കുറ്റിയില്‍ ഗംഗാധരന്‍ മറുപടിപ്രസംഗം നടത്തി.