മുംബൈ: മുതിര്‍ന്ന നടന്‍ വിക്രം ഗോഖലെ (77) അന്തരിച്ചു. പൂണെയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1971ല്‍ അമി താഭ് ബച്ചന്‍ നായകനായെത്തിയ ‘പര്‍വാന’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച വിക്രം ഗോഖലെ, 2010ല്‍ മറാഠി ചിത്രമായ ‘അനുമതി’യിലൂടെ ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി. മറാഠി ചിത്രമായ ആഘാട്ടിലൂടെ സംവിധായക കുപ്പായവും ഗോഖലെ അണിഞ്ഞു. അഗ്‌നിപഥ്, സഞ്ജയ് ലീലാ ബന്‍സാലിയുടെ ‘ഹം ദില്‍ ദേ ചുകേ സനം’, മിഷന്‍ മംഗള്‍, ഹിച്ച്കി, അയാരി, ബാംഗ് ബാംഗ്, ദേ ദാനാ ദന്‍, ഭൂല്‍ ഭുലയ്യ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ഈ വര്‍ഷമാദ്യം ശില്‍പഷെട്ടി, അഭിമന്യു ദസ്സാനി എന്നിവര്‍ക്കൊപ്പം ‘നിക്കമ്മ’ എന്ന ചിത്രത്തില്‍ അഭിനയിച്ച വിക്രം ഗോഖലെ , മറാഠി ചിത്രമായ ‘ഗോദാവരി’യിലാണ് അവസാനമായി അഭിനയിച്ചത്.