കോഴിക്കോട്: ഖേലോ ഇന്തയുടെ ഭാഗമായി സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും വുഷു അസോസിയേഷന്‍ ഓഫ് ഇന്ത്യയും കേരള വുഷു ഘടകവും സംയുക്തമായി സംഘടിപ്പിക്കുന്ന സൗത്ത് സോണ്‍ വുഷു വിമന്‍സ് ലീഗ് 28, 29, 30 തിയതികളില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് കണ്‍വീനര്‍ ഡോ. ആരിഫ് സി.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സബ് ജൂനിയര്‍, ജൂനിയര്‍, യൂത്ത്, സീനിയര്‍ വിഭാഗങ്ങളില്‍ സാന്ത (ഫൈറ്റ്) തവുലു (ആര്‍ട്ട്) ഇനങ്ങളില്‍ പെണ്‍കുട്ടികള്‍ക്കായാണ് മത്സരങ്ങള്‍ നടക്കുക. 10 സംസ്ഥാനങ്ങളില്‍ നിന്നായി 600 പേര്‍ മത്സരത്തില്‍ പങ്കെടുക്കും. രാജ്യത്ത് നാല് സോണുകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. അവസാന മത്സരമാണ് കോഴിക്കോട് നടക്കുന്നത്. നാല് മഖലകളിലെ മത്സര വിജയികള്‍ ഡിസംബറില്‍ ജമ്മുവില്‍ നടക്കുന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡുകളും റാങ്കും നല്‍കും. 28ന് രാവിലെ 11 മണിക്ക് കാനത്തില്‍ ജമീല മേഖലാ ഇന്ത്യ വുഷു വിമന്‍സ് ലീഗ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ സി.പി ഷബീര്‍, സായ് കോച്ച് രഘു.എന്‍, പൗലോ ഫെര്‍ണാണ്ടസ് ( ഗോവ), മുഹമ്മദ് ഉമ്മര്‍ (തെലങ്കാന) എന്നിവരും സംബന്ധിച്ചു.