കോതിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണം; വീണ്ടും സംഘര്‍ഷം

കോതിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണം; വീണ്ടും സംഘര്‍ഷം

കോഴിക്കോട്: കോതിയിലെ മാലിന്യ സംസ്‌കാരണ പ്ലാന്റിനെതിരേയുള്ള പ്രതിഷേധം വീണ്ടും സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്ന് ടി. സിദ്ദിഖ് എം.എല്‍.എ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്ഥലത്തെത്തി. എം.എല്‍.എയുടെ വരവോടു കൂടി സമരക്കാര്‍ പ്ലാന്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമിക്കുകയും ഇതില്‍ പോലിസ് ഇടപ്പെടുകയും ചെയ്തതോടെയാണ് സംഘര്‍ഷത്തിലേക്ക് വഴിവച്ചത്. പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു. നേരത്തെ സമരത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരേ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയും കമ്മീഷന്റെ നിര്‍ദേശപ്രകാരം ജുവനൈല്‍ ആക്ട് പ്രകാരം സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരേ ചെമ്മങ്ങാട് പോലിസ് കേസെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സമരസമിതിയുടെ നേതൃത്വത്തില്‍ കോതിയില്‍ ജനകീയ ഹര്‍ത്താല്‍ നടത്തിയിരുന്നു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *