കോംകോ ടവര്‍ ഉദ്ഘാടനം 28ന്

കോംകോ ടവര്‍ ഉദ്ഘാടനം 28ന്

കോഴിക്കോട്: കോഴിക്കോട് മര്‍ക്കന്റയില്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാന മന്ദിരം പന്തീരാങ്കാവില്‍ 28ന് തിങ്കള്‍ രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് പ്രസിഡന്റ് വി.ടി സത്യനും സെക്രട്ടറി എന്‍.ബിജീഷും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോംകോ ടവര്‍ ആന്റ് കോംകോ സില്‍വര്‍ ജൂബിലി പ്രോജക്ട്‌സ് ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും. മെയിന്‍ ബ്രാഞ്ച് ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസും സ്‌ട്രോങ് റൂം ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവിലും നിര്‍വഹിക്കും. അദ്യ നിക്ഷേപം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ സ്വീകരിക്കും. വെബ്‌സൈറ്റ് ഉദ്ഘാടനം ജോയിന്റ് രജിസ്ട്രാര്‍ ബി. സുധയും കോംകോ ലൈബ്രറി ഉദ്ഘാടനം അസിസ്റ്റന്റ് രജിസ്ട്രാര്‍ വാസന്തിയും നിര്‍വഹിക്കും. ആദ്യകാല ഡയരക്ടര്‍മാരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയും ഉന്നത വിജയികളെ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടനും മത്സര വിജയികളെ ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരുതി.പിയും അനുമോദിക്കും. പി.ടി.എറഹീം എം.എല്‍.എ അധ്യക്ഷത വഹിക്കും. കോംകോ പ്രസിഡന്റ് വി.ടി സത്യന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഇ.ദോമോദരന്‍ നന്ദിയും പറയും. സാമൂഹിക-രാഷ്ട്രീയ-ഭരണരംഗത്തുള്ള വ്യക്തിത്വങ്ങള്‍ ആശംസകള്‍ നേരും. വാര്‍ത്താസമ്മേളനനത്തില്‍ വൈസ് പ്രസിഡന്റ് ഇ. ദാമോദരന്‍, രവീന്ദ്രന്‍ പറശ്ശേരി, ബാലകൃഷണന്‍ ഇ.ടി എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *