കഴിവ് മാനദണ്ഡമാക്കി എഴുത്തുകാര്‍ അംഗീകരിക്കപ്പെടണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

കഴിവ് മാനദണ്ഡമാക്കി എഴുത്തുകാര്‍ അംഗീകരിക്കപ്പെടണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

തലശ്ശേരി: മലയാള ചെറുകഥയുടെ പുഷ്‌കലകാലം നഷ്ടമായിരിക്കയാണെന്ന് മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പ്രൊഫ: ദാസന്‍ പുത്തലത്തിന്റെ ഒരേ കടല്‍ കഥാസമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1940 മുതല്‍ 65 വരെയുള്ള കാലം തന്നെയാണ് മലയാള ചെറുകഥയുടെ സുവര്‍ണ്ണകാലമെന്നും മുല്ലപ്പള്ളി പറഞ്ഞു. തലശ്ശേരി പാര്‍ക്കോ റസിഡന്‍സിയില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രൊഫ.എ.പി സുബൈര്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. പുതിയ കാലഘട്ടത്തില്‍ മികച്ച എഴുത്തുകാര്‍ ഏറെയുണ്ടെങ്കിലും ഒരു കാലഘട്ടം ചര്‍ച്ച ചെയ്ത രീതിയില്‍ ഇപ്പോള്‍ കഥകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. തന്റെ കോളേജ് ജീവിതത്തില്‍ ക്യാമ്പസില്‍ സഹപാഠികള്‍ ഒന്നിച്ചിരുന്ന് പ്രമുഖരായ എഴുത്തുകാരുടെ കൃതികള്‍ ചര്‍ച്ച ചെയ്യുമായിരുന്നു. ഇന്ന് അതൊക്കെ നഷ്ടമാവുകയാണ്. നാം ജീവിക്കുന്ന കെട്ടകാലത്ത് പ്രൊഫ. ദാസന്‍ പുത്തലത്തിനെ പോലുള്ള എഴുത്തുകാര്‍ ഏറെ പ്രതീക്ഷ നല്‍കുന്നു. ദുര്‍ഗ്രാഹ്യത ഒന്നുമില്ലാതെയാണ് ഈ കഥകള്‍ ഓരോന്നും അവതരിപ്പിച്ചത്. എഴുത്തുകാരനാണെങ്കിലും, ചിത്രകാരനായ ദാസന്‍ പുത്തലത്തിനെയാണ് താന്‍ ഏറെ ഇഷ്ടപെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഭാധനരായാലും ജനാധിപത്യ രീതിയില്‍ നില്‍ക്കുന്ന എഴുത്തുകാരെ അംഗീകരിക്കാത്തത് വേദന ഉളവാക്കുന്നതാണ്. കഴിവ് മാനദണ്ഡമാക്കി എഴുത്തുകാര്‍ അംഗീകരിക്കപ്പെടണമെന്നും മുല്ലപ്പള്ളി പറഞ്ഞു. പി.ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. ഡി മുഴപ്പിലങ്ങാട് പുസ്തക പരിചയം നടത്തി. വി.ഇ കുഞ്ഞനന്ദന്‍, കെ.ശിവദാസന്‍, ജി.വി രാകേശ്, കതിരൂര്‍ ടി.കെ. ദിലീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. എം. രാജീവന്‍ മാസ്റ്റര്‍ സ്വാഗതവും എഴുത്തുകാരന്‍ പ്രെഫ. ദാസന്‍ പുത്തലത്ത് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *