കോഴിക്കോട്: ജില്ലയില്‍ ആദ്യമായി സെന്‍സായി സാജ് നാലകത്തിന്റെ നേതൃത്വത്തില്‍ ഓള്‍ ഇന്ത്യാ കരാട്ടെ നോക്കൗട്ട് ടൂര്‍ണമെന്റ് മാസ് ഒയാമ കപ്പ് 2022 നാളെ (ഞായര്‍)
ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. രാവിലെ ഒമ്പത് മണിക്ക് എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ നിന്ന് 10 പേരടക്കം 38 പേര്‍ മത്സരിക്കും. 18 വയസിന് മുകളില്‍ ഏഴ് വര്‍ഷത്തിലധികം പരിചയമുള്ളവരാണ് മത്സരിക്കുന്നത്. എം.കെ രാഘവന്‍ എം.പി സമ്മാനദാനം നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫിര്‍ അഹമ്മദും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാലും അതിഥികളായി പങ്കെടുക്കുമെന്ന് സെന്‍സായി സാജ് നാലകത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്തവര്‍ഷം നവംബറില്‍ വേള്‍ഡ്കപ്പ് കോഴിക്കോട് വച്ച് നടത്തുകയെന്നതാണ് തന്റെ സ്വപ്‌നമെന്നും മുപ്പതോളം രാജ്യങ്ങളുമായി ഇതു സംബന്ധിച്ച ധാരണയിലെത്തിയിട്ടുണ്ടെന്നും സാജ് നാലകത്ത് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ആദര്‍ശ് ഉദയന്‍, ജാഫര്‍ഖാന്‍, അനസ് യൂനസ്, അതുല്‍ ശേഖര്‍ എന്നിവരും പങ്കെടുത്തു.