‘ഓറഞ്ച് ദ് വേള്‍ഡ്’ ദിനാചരണം തുടങ്ങി

‘ഓറഞ്ച് ദ് വേള്‍ഡ്’ ദിനാചരണം തുടങ്ങി

തലശ്ശേരി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ ഐ.എം.എ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ‘ഓറഞ്ച് ദ വേള്‍ഡ്’ ദിനാചരണം തുടങ്ങി. ഡോ.ജയകൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഗീത മേക്കോത്ത് അധ്യക്ഷത വഹിച്ചു.സബ് ജഡ്ജ് വി.വിനീത ഓറഞ്ച് ദീപം തെളിയിച്ചു. പത്മശ്രീ മീനാക്ഷി ഗുരുക്കള്‍, ഡോ. ഷാലി രഞ്ജിത്ത് എന്നിവരെ ആദരിച്ചു. ഡോ. മിനി ബാലകൃഷ്ണന്‍, എം.വി സ്വപ്‌ന, എന്‍.സുകന്യ, ഡോ. സുജാ അജിത്ത് ,ഡോ. പി.ആര്‍ പ്രിയ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *