കോഴിക്കോട്: മുചക്ര വാഹനത്തില്‍ ഇന്ത്യയിലാദ്യമായി ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമുള്ള ഒ.എസ്.എം ഇലക്ട്രിക് ഓട്ടോറിക്ഷ വിപണിയിലെത്തി. ഒമേഗ സീക്കി മൊബിലിറ്റി ചെയര്‍മാന്‍ ഉദയ് നാരഗ് ഉദ്ഘാടനം ചെയ്തു. അഴിഞ്ഞിലം ജംഗ്ഷന്‍ ഫറോഖ് കോളേജ് റോഡില്‍ ഇവിഗോ എന്ന ഡീലര്‍ഷിപ്പ് ഷോറൂമില്‍ നടന്ന ചടങ്ങില്‍ ഇവിഗോ മാനേജിങ് പാര്‍ട്ണര്‍മാരായ വി.പി ദര്‍ശക് , ജോസഫ് തോമസ്, രഞ്ജു സച്ചിന്‍ എന്നിവര്‍ സംസാരിച്ചു. ഗുഡ്‌സ് ഓട്ടോയിലാണ് ഇത് വരെ ഒ.എസ്.എം ഏര്‍പ്പെടുത്തിയിരുന്നത്. ഇന്ന് മുതല്‍ കേരളത്തിലുടനീളം ഇലക്ട്രിക്ക് സൂപ്പര്‍ പാസഞ്ചര്‍ ഓട്ടോറിക്ഷയ്ക്ക് ഒ.എസ്.എം ലഭ്യമാകുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഉദയ് നാരഗ് അറിയിച്ചു. വിവേക് ദവാന്‍ , അമിത് , ദര്‍ശക്, ജോസഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു പങ്കെടുത്തു.