എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ‘സീതി സാഹിബ് എക്‌സലന്‍സ് അവാര്‍ഡ്’ നല്‍കി ആദരിച്ചു

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ‘സീതി സാഹിബ് എക്‌സലന്‍സ് അവാര്‍ഡ്’ നല്‍കി ആദരിച്ചു

തലശ്ശേരി: എം.എസ്.എഫ്- കെ.എം.സി.സി അബുദാബി തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ തലശ്ശേരിയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് സീതി സാഹിബ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സാഹിദിന്റെ അധ്യക്ഷതയില്‍ മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ശിബൂ മീരാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം പ്രസിഡന്റ് ബഷീര്‍ ചെറിയാണ്ടി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് അസീസ് വടക്കുമ്പാട്, മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി തസ്ലീം ചേറ്റംകുന്ന്, മണ്ഡലം ജനറല്‍ സെക്രട്ടറി തഫ്‌ലീ മാണിയാട്ട്, എം.എസ.്എഫ് ജില്ലാ ഉപാധ്യക്ഷന്‍ ഷഹബാസ് കായ്യത്ത് സംസാരിച്ചു. കലോത്സവത്തില്‍ കോല്‍ക്കളിയില്‍ ഫസ്റ്റ് നേടിയ മുബാറക്ക് സ്‌കൂളിലെ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. കേരള സര്‍ക്കാര്‍ വനിതാ-ശിശു വികസന വകുപ്പ് വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് സമ്മാനിക്കുന്ന ‘ ഉജ്ജ്വല ബാല്യം ‘ അവാര്‍ഡിന് അര്‍ഹനായ മുഹമ്മദ് അമാനെ ചടങ്ങില്‍ ആദരിച്ചു. എം. എസ്.എഫ് മണ്ഡലം സെക്രട്ടറി സഫ്വാന്‍ മേക്കുന്ന് സ്വാഗതവും മണ്ഡലം ട്രഷറര്‍ മാസിന്‍ കായ്യത്ത് നന്ദിയും പറഞ്ഞു. ദര്‍വേഷ് ബിലാല്‍, ശിഹാബ് കൈവട്ടം, സഹല്‍ സലിം, അര്‍ഫാസ് ചേറ്റംകുന്ന്, അസ്ലം നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *