നെടുമ്പാശ്ശേരി: ലോകത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ സിയാലില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ബിസിനസ് ജെറ്റ് ടെര്‍മിനലിന്റെ ഉദ്ഘാടനം ഡിസംബര്‍ 10ന് വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണായി വിജയന്‍ നിര്‍വഹിക്കും. രാജ്യത്തെ ആദ്യത്തെ ഗേറ്റ് വേ എന്ന ആശയമാണ് ബിസിനസ് ജെറ്റ് ടെര്‍മിനലിലൂടെ സിയാല്‍ സാധ്യമാക്കുന്നത്. ബിസിനസ് ജെറ്റ് സര്‍വീസുകള്‍, വിനോദ സഞ്ചാരം, ബിസിനസ് സമ്മേളനങ്ങള്‍ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായി ചാര്‍ട്ടേഡ് ഗേറ്റ് വേ പ്രവര്‍ത്തിക്കും. നിലവില്‍ സിയാലില്‍ രണ്ട് ടെര്‍മിനലുകളാണ് പ്രവര്‍ത്തിക്കുന്നത്. ഒന്നാമത്തെ ടെര്‍മിനല്‍ ആഭ്യന്തര യാത്രക്കും മൂന്നാമത്തെ ടെര്‍മിനല്‍ ആന്താരാഷ്ട്ര യാത്രക്കുമാണ്. രണ്ടാമത്തെ ടെര്‍മിനലില്‍ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ പ്രവര്‍ത്തിക്കുന്നതോടെ രാജ്യത്ത് സ്വകാര്യ ജെറ്റ് ടെര്‍മിനലുകള്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് വിമാനത്താവളങ്ങളിലൊന്നായി സിയാല്‍ മാറും.