മാഹി: സഹകരണ വാരാഘോഷ സമാപനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മാഹി: സഹകരണ വാരാഘോഷ സമാപനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മാഹി: മാഹി മേഖല സഹകരണ വാരാഘോഷ സമാപന സമ്മേളനം 28ന് കാലത്ത് 11 മണിക്ക് വത്സരാജ് സില്‍വര്‍ ജൂബിലി ഹാളില്‍ പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസ്വാമി ഉദ്ഘാടനം ചെയ്യും. രമേശ് പറമ്പത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡല്‍ഹിയിലെ പുതുച്ചേരിയുടെ പ്രത്യേക പ്രതിനിധി മല്ലാടി കൃഷ്ണറാവു മുഖ്യാതിഥിയായിരിക്കും. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഇ. വത്സരാജ്, കലക്ടര്‍ ഇ.വല്ലഭന്‍, റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ്‌രാജ് മീന്ന, സഹകരണ രജിസ്ട്രാര്‍ യശ്വന്തയ്യ, ഡെ: ഡയറക്ടര്‍ കുമാരസ്വാമി, അഡ്വ: എ.പി അശോകന്‍ സംസാരിക്കും. വിവിധ സ്ഥാപനങ്ങളുടെ കലാപരിപാടികളും അരങ്ങേറുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ഭാരവാഹികളായ സജിത് നാരായണന്‍, പായറ്റ അരവിന്ദന്‍, കെ. മോഹന്‍ പി.സി ദിവാനന്ദന്‍, കെ.പി അശോക് എന്നിവര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *