കോഴിക്കോട്:കക്കോടി പടിഞ്ഞാറ്റുംമുറി ഗവ. യുപി സ്കൂളിൽ മോഡൽ പ്രീ പ്രൈമറി ‘വർണ്ണ കൂടാരം’ ഒരുങ്ങി. ചേളന്നൂർ ബി ആർ സി യുടെ ഇടപെടലിലൂടെ സമഗ്ര ശിക്ഷാ കേരളയിൽനിന്നും 10 ലക്ഷം രൂപ അനുവദിച്ചാണ് പ്രീ പ്രൈമറി വിഭാഗം നവീകരിച്ചത്.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നവംബർ 25ന് രാവിലെ 11 മണിക്ക് വർണ്ണ കൂടാരം ഉദ്ഘാടനം ചെയ്യും. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. വർണശഭളമായ ചിത്രങ്ങൾ വരച്ച ചുമരുകൾ, ആധുനിക സൗകര്യങ്ങൾ ഒരുക്കിയ ക്ലാസ് മുറികൾ, കിഡ്സ് പാർക്ക്, ഇന്റർലോക്ക് പതിച്ച നടപ്പാതകൾ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്.