കോഴിക്കോട്: നാളെ യു.എസ്.പി.എഫ് മലബാര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 9.30ന് കോഴിക്കോട് ബീച്ചിലെ രക്തസാക്ഷി മണ്ഡപത്തില്‍ വച്ച് ഭരണഘടനാ ദിനാചരണ പരിപാടി സംഘടിപ്പിക്കും. പരിപാടി തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചടങ്ങില്‍ അഡീ.ഗവ.പ്ലീഡര്‍ അഡ്വ. പി.എം.ആതിര മുഖ്യപ്രഭാഷണം നടത്തും.