അഡീഷണല്‍ ജില്ലാ ജഡ്ജ് തസ്തികയിലേക്ക് രണ്ട് അഭിഭാഷകര്‍ക്ക് നേരിട്ട് നിയമനം
തലശ്ശേരി: കോടതികളിലെ നാല് ജഡ്ജിമാര്‍ക്ക് സ്ഥലം മാറ്റം. പകരം സംസ്ഥാനത്തെ മറ്റ് കോടതികളില്‍ നിന്ന് മൂന്ന് പേരെയും അഭിഭാഷകരില്‍ നിന്ന് രണ്ട് പേരെ അഡീഷണല്‍ ജില്ലാ ജഡ്ജ് തസ്തികയിലേക്ക് നേരിട്ടും നിയമിച്ചു. മൂന്നാം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജ് ജോസ് എന്‍.സിറിലിനെ നെടുമങ്ങാട് കുടുംബകോടതിയിലേക്കാണ് മാറ്റി നിയമിച്ചത്. അഭിഭാഷകരില്‍ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത കോട്ടയം ചങ്ങനാശ്ശേരിയിലെ വാഴപ്പള്ളിക്കടുത്ത തുരുത്തിയിലെ കാറ്റാടി വീട്ടില്‍ റൂബി’ കെ.ജോസിനെ തലശ്ശേരി മൂന്നാം അഡീഷണല്‍ ജില്ലാ കോടതിയില്‍ അഡീഷണല്‍ ജില്ലാ ജഡ്ജായി നിയമിച്ചു. ഇതേ രീതിയില്‍ എറണാകുളം വെണ്ണല അട്ടാനിയേടത്ത് റോഡിലെ ജെ.വിമലിനെ തലശ്ശേരി നാലാം അഡീഷണല്‍ ജില്ലാ കോടതിയിലേക്കും നിയമിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി രണ്ടില്‍ നിന്നും ജഡ്ജ് കെ.ഷൈനിനെ കൊടുങ്ങല്ലൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്.
കോഴിക്കോട് അഡീഷണല്‍ ബെഞ്ചിലെ ജുഡീഷ്യല്‍ മെമ്പര്‍ ടി.കെ നിര്‍മ്മലയാണ് ഇനി തലശ്ശേരി എം.എ.സി.ടി ജഡ്ജ്. തലശ്ശേരിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്അനിറ്റ ജോസഫിനെ നാദാപുരം ഫാസ്റ്റ് ട്രക്ക് കോടതിയില്‍ സ്‌പെഷല്‍ ജഡ്ജായാണ് മാറ്റി നിയമിച്ചത്. കൊച്ചി കോടതി സബ് ജഡ്ജ് ആര്‍.രാജേഷിന് തലശ്ശേരി ചിഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടായി നിയമനം നല്‍കി. തലശ്ശേരി അഡീഷണല്‍ സബ് ജഡ്ജ് രുഗ്മ എസ്. രാജിനെ പാലക്കാട് കോടതിയില്‍ അഡിഷണല്‍ സബ്ബ് ജഡ്ജായി മാറ്റി നിയമിച്ചു. ചാവക്കാട് കോടതി മുന്‍സിഫായിരുന്ന എം.കെ.രഞ്ചിനിയെ തലശ്ശേരിയില്‍ അഡീഷണല്‍ സബ് ജഡ്ജായി നിയമിച്ചു.