തലശ്ശേരി: കൊടുവള്ളിയിലെ ഇരട്ട കൊലപാതകക്കേസിലും മറ്റൊരാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതികളെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും. എ.എസ്.പി.നിഥിന്‍ രാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നു വരുന്നത്. ഇവര്‍ കൊലക്ക് ഉപയോഗിച്ച ആയുധങ്ങളും, യാത്ര ചെയ്യന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ, കാര്‍ എന്നിവയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് പേരാണ് കൊലപാതകത്തില്‍ മുഖ്യപങ്ക് വഹിച്ചതെന്നുമാണ് സൂചന.
കേസിലെ മുഖ്യപ്രതി പാറായി ബാബു (47) ഭാര്യാ സഹോദരന്‍ ജാക്‌സണ്‍ വിന്‍സന്റ്, കെ.നവീന്‍, മുഹമ്മദ് ഫര്‍ഹാന്‍, പിണറായി സ്വദേശികളായ ഇ കെ.സന്ദീപ്, എ.സുജിത്ത് കുമാര്‍, വടക്കുമ്പാട് കൂളിബസാറിലെ അരുണ്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ അഞ്ച് പേര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള വരാണെന്നാണ് നിഗമനം. ഇല്ലിക്കുന്നിലെ കെ.ഖാലിദ്, സഹോദരി ഭര്‍ത്താവ് ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇരുവരെയുടെയും മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചപ്പോള്‍ വന്‍ ജനാവലിയാണ് ഉണ്ടായത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, നേതാക്കളായ പി.കെ.ശ്രീമതി, എം.വി.ജയരാജന്‍, ഇ.പി ജയരാജന്‍, എം.സുരേന്ദ്രന്‍, പി.സന്തോഷ് കുമാര്‍ എം.പി, സി.പി ഷൈജന്‍, പൊന്ന്യം കൃഷ്ണന്‍, മന്ത്രി വി.പ്രസാദ്, മണ്ണയാട് ബാലകൃഷ്ണന്‍, കെ.ശിവദാസന്‍, കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍, എം.സി. പവിത്രന്‍, സി.കെ.രമേശന്‍ ,സി.എന്‍.ചന്ദ്രന്‍, എ.പ്രദീപന്‍ തുടങ്ങി ഒട്ടേറെ നേതാക്കളും പ്രവര്‍ത്തകരും ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. പോലീസ് കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.