കേരള സ്റ്റേറ്റ് മുസ്ലിം ഓര്‍ഫനേജസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, പ്ലസ്ടു, മദ്രസ ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണം നാളെ

കേരള സ്റ്റേറ്റ് മുസ്ലിം ഓര്‍ഫനേജസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, പ്ലസ്ടു, മദ്രസ ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണം നാളെ

കോഴിക്കോട്: കേരള സ്റ്റേറ്റ് മുസ്ലിം ഓര്‍ഫനേജസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കോഴിക്കോട്-വയനാട് മേഖലയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, പ്ലസ്ടു മദ്രസ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണം നാളെ വൈകീട്ട് മൂന്ന് മണിക്ക് ജെ.ഡി.ടി ഇസ്ലാം ക്യാമ്പസില്‍ നടക്കും. ഉദ്ഘാടനവും അവാര്‍ഡ് സമര്‍പ്പണവും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. പ്രസിഡന്റ് ഇ.പി ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിക്കും. ജോയന്റ് സെക്രട്ടറി ഉസ്മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആദരവും നിവേദന സമര്‍പ്പണവും ജനറല്‍ സെക്രട്ടറി അഡ്വ. എം. മുഹമ്മദ് നിര്‍വഹിക്കും. ട്രഷറര്‍ സി.പി കുഞ്ഞുമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. പരീസണ്‍സ് ഗ്രൂപ്പ് എം.ഡി എന്‍.കെ മുഹമ്മദാലി, കെ.എസ്.എം.ഒ.സി.സി മേഖലാ കമ്മിറ്റി ട്രഷറര്‍ സി.ആലിക്കോയ ആശംസകള്‍ നേരും. മേഖലാ കമ്മിറ്റി സെക്രട്ടറി പ്രൊഫ. സി. ഉമ്മര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സി.എ ബാരിഫ് നന്ദിയും പറും.

 

Share

Leave a Reply

Your email address will not be published. Required fields are marked *