മാഹി: കമ്മ്യൂണിസം ലോകത്ത് ബഹു ഭൂരിപക്ഷം സ്ഥലങ്ങളിലും തകന്ന് തരിപ്പണമായിരിക്കുകയാണെന്ന് രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തീയ സഹ: കാര്യവാഹ് െ്രക.പി.രാധാകൃഷ്ണന്‍. മാഹി കോളേജിലെ വിദ്യാര്‍ഥിയായിരുന്ന ചെമ്പ്രയിലെ സ്വര്‍ഗ്ഗീയ മധുസൂദനന്റെ 42ാം ബലിദാന അനുസ്മരണ സാഗിംക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധുസൂദനന്‍ അടക്കമുള്ള സംഘത്തിന്റെ ബലിധാനികള്‍ ഏത് ആശയത്തിന്നും ആദര്‍ശത്തിനും വേണ്ടിയാണോ ജീവന്‍ നല്‍കിയത് അതേ ആശയത്തിനും ആദര്‍ശത്തിനും വേണ്ടി തന്നെയാണ് ഇന്നും സംഘം പ്രവര്‍ത്തിക്കുന്നത്. നേരെ മറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രക്തസാക്ഷികള്‍ എന്തിനെതിരെയാണോ പോരാടുകയും ജീവന്‍ നല്‍കുകയും ചെയ്തത് അത് നടപ്പില്ലാക്കാനാണ് കമ്മ്യൂണിസ്റ്റുകാര്‍ ഇന്നു ശ്രമിക്കുന്നത്. ലോകത്ത് കമ്മ്യൂണിസവും സോഷ്യലിസവും നടപ്പില്ലാക്കാന്‍ ശ്രമിച്ച രാജ്യങ്ങള്‍ എല്ലാം ഇന്നു ഈ ആശയങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് ഒരടി മുന്നോട്ട് പോകാന്‍ സാധ്യമല്ല എന്ന് തുറന്നു പ്രഖ്യാപിച്ചു കഴിഞ്ഞു .
ഇയ്യടുത്തു പ്രസീദ്ധികരിച്ച black book of communism (around 10years back) എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ളത് കമ്മ്യൂണിസം നടപ്പിലാക്കാന്‍ കുറഞ്ഞത് 2കോടി ജനങ്ങളെ എങ്കിലും കൊലപെടുത്തിയിട്ടുണ്ട് എന്നാണ്. അധികാരത്തില്‍ വന്നയിടങ്ങളില്‍ എല്ലാം കമ്മ്യൂണിസ്റ്റുകള്‍ അധികാരം നേടിയത് നിലവിലെ ഭരണത്തെ പിന്നില്‍ നിന്നും കുത്തിയാണ്. ഇങ്ങനെയൊക്കെ ചെയ്തിട്ടും ഇന്ന് അത് പരാജയമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാഹി കോളേജില്‍ എ.ബി.വി.പി. മാഹി നഗര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സ്വര്‍ഗ്ഗീയ മധുസൂദനന്‍ അനുസ്മരണ സാംഗിക്കില്‍ ഖണ്ഡ് സഹ:കാര്യവാഹ് ജിറണ്‍ പ്രസാദ്, മാഹി മണ്ഡല്‍ കാര്യവാഹ് ഇ. അജേഷ്, എ.ബി.വി.പി മാഹി കോളേജ യൂനിറ്റ് പ്രസിഡന്റ് വി.വൈഷ്ണവ് കുമാര്‍ , യൂനിറ്റ് സെക്രട്ടറി ബി. അഞ്ജന എന്നിവര്‍ സംബന്ധിച്ചു.