കോഴിക്കോട്: അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ഭാരതീയ കോമണ്‍ സര്‍വീസ് സെന്റര്‍ വര്‍ക്കേഴ്‌സ് സംഘ് (ബി.സി.എസ്.സി.ഡബ്ല്യു.എസ് – ബി.എം.എസ്) ആവശ്യപ്പെട്ടു. ആധാര്‍, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, ഇ-ശ്രം, ജീവന്‍ പ്രമാണ്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്, പി.എം കിസാന്‍ സമ്മാന്‍ നിധി, പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ്, വിമുക്ത ഭടന്മാരുടെ പെന്‍ഷന്‍ സേവനങ്ങള്‍ തുടങ്ങിയവ വാണിജ്യാടിസ്ഥാനത്തില്‍ പൊതുജനത്തിന് ചെയ്ത് കൊടുക്കാന്‍ സര്‍ക്കാര്‍ കോമണ്‍ സര്‍വീസ് സെന്ററുകളെയാണ് (സി.എസ്.സി) ചുമതലപെടുത്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം കോമണ്‍ സര്‍വീസ് സെന്ററുകള്‍ക്കെതിരെയുള്ള തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനക്കെതിരേ യൂണിയന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കോഴിക്കോട് ജില്ലാ ബി.എം.എസ് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ കോഴിക്കോട് മേഖലയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. മേഖല അധ്യക്ഷന്‍ അഭിജിത് കോളത്തറ ഉപാധ്യക്ഷന്‍മാര്‍ രോഹിത്ത് എരഞ്ഞിക്കള്‍, ജൂലി എലത്തൂര്‍, സെക്രട്ടറി പ്രസൂണ്‍ കുണ്ടായിത്തോട്, ജോ:സെക്രട്ടറിമാര്‍ രതീഷ് കരുവന്തുരുത്തി, മൃതുല്‍രാജ് പെരുമണ്ണ, ട്രഷറര്‍ അശ്വതി കടലുണ്ടി. യോഗത്തില്‍ BCSCWS ജില്ലാ അധ്യക്ഷന്‍ ശശീന്ദ്രന്‍, സംസ്ഥാന സെക്രട്ടറി ജിജേന്ദ്രന്‍, ജില്ലാ ജന: സെക്രട്ടറി അഖില്‍ ചന്ദ്രന്‍ പാലാഴി എന്നിവര്‍ സംസാരിച്ചു.