തലശ്ശേരി: കോണ്‍ഗ്രസ് നേതാവ് ഡോ.ശശി തരൂര്‍ എം.പി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനിയെ സന്ദര്‍ശിച്ചു. ആര്‍ച്ച് ബിഷപ്പ് ഹൗസിലെത്തിയ ശശി തരൂര്‍ എം.പിയെ ആര്‍ച്ച് ബിഷപ്പ് ഷാള്‍ അണിയിച്ചു സ്വീകരിച്ചു. രാവിലെ ഒന്‍പത് മണിക്ക്അര്‍ച്ച് ബിഷപ്പ് ഹൗസിലെത്തിയ തരൂര്‍ ആര്‍ച്ച് ബിഷപ്പുമായി വിവിധ വിഷയങ്ങളെക്കുറിച്ചു സംസാരിച്ചു. മലയോര കര്‍ഷകരെ പ്രതിസന്ധിയിലാക്കിയ ബഫര്‍ സോണ്‍ അടക്കമുള്ള കാര്‍ഷിക വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി ആവശ്യപ്പെട്ടു. കൂടാതെ മലയോര കര്‍ഷകര്‍ നേരിടുന്ന സമകാലിക വിഷയങ്ങളും ആര്‍ച്ച് ബിഷപ്പ് തരൂരിന്റെ ശ്രദ്ധയില്‍പെടുത്തി.
എം.കെ രാഘവന്‍ എം.പി, ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, റിജില്‍ മാക്കുറ്റി എന്നിവര്‍ തരൂരിനൊപ്പമുണ്ടായിരുന്നു. ബിഷപ്പ് ഹൗസിലെത്തിയ ശശി തരൂരിനെ വികാരി ജനറാള്‍ മോണ്‍ സെബാസ്റ്റ്യന്‍ പാലാക്കുഴി, ചാന്‍സലര്‍ ഫാ. ജോസഫ് മുട്ടത്തുകുന്നേല്‍, ഫാ. ജോസഫ് കാക്കരമറ്റം, ഫാ.ടോം ഓലിക്കരോട്ട്, ഫാ. ബെന്നി നിരപ്പേല്‍, ഫാ. മാത്യു ശാസ്താം പടവില്‍, ഫാ. ജേക്കബ് വെണ്ണായപ്പിള്ളില്‍, ഫാ. ജിന്‍സ് വാളിപ്ലാക്കല്‍, ഫാ.ജോണ്‍സന്‍ കോവൂര്‍പുത്തന്‍പുര, ഫാ.ജോസഫ് വടക്കേപറമ്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍ എന്നിവര്‍ ചേര്‍ന്ന് ശശി തരൂരിനെ സ്വീകരിച്ചു.