മാലിന്യപ്ലാന്റിനെതിരേ കോതിയില്‍ പ്രതിഷേധം; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പോലിസിന്റെ ബലപ്രയോഗം

മാലിന്യപ്ലാന്റിനെതിരേ കോതിയില്‍ പ്രതിഷേധം; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പോലിസിന്റെ ബലപ്രയോഗം

കോഴിക്കോട്: മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരേ കോതിയില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ച് നടത്തിയ സമരത്തിന് നേരെ പോലിസിന്റെ ബലപ്രയോഗം. പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും പോലിസ് ബലംപ്രയോഗിച്ച് റോഡിലൂടെ വലിച്ചിഴച്ചു. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് പ്രദേശവാസികളായ സ്ത്രീകളുടെ നേതൃത്വത്തില്‍ ഉപരോധിച്ചത്.

മുദ്രാവാക്യം വിളികളോടെ റോഡില്‍ പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രതിഷേധക്കാരെ പോലിസ് ബലപ്രയോഗത്തിലൂടെ സ്ഥലത്ത് നിന്നും മാറ്റാന്‍ ശ്രമിച്ചതോടെയാണ് സ്ഥിതിഗതികള്‍ സംഘര്‍ഷാവസ്ഥയിലേക്ക് എത്തിയത്. സമരത്തിനുണ്ടായിരുന്ന കുട്ടിയെയും പോലിസ് ബലം പ്രയോഗിച്ച് മാറ്റി. അമ്മയെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കുന്നത് തടയാന്‍ കുട്ടി ശ്രമിച്ചതോടെയാണ് പോലിസ് കുട്ടിയെയും സ്ഥലത്ത് നിന്നും ബലപ്രയോഗത്തിലൂടെ എടുത്തു മാറ്റിയത്. കുട്ടിക്ക് നേരെ പോലിസ് ബലപ്രയോഗം നടത്തിയതിനെതിരെ ബന്ധുക്കള്‍ രംഗത്തെത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *